മഡ്രിഡ്: റയൽ മഡ്രിഡ് അങ്ങനെയാണ്. സൂപ്പർ താരങ്ങൾക്കു പിറകെ ഒാടിക്കൊണ്ടേയിരിക്ക ും. ക്ലബിെൻറ തലപ്പത്ത് ‘ഗലാക്റ്റികോ’ മാൻ ഫ്ലോറൻറീനോ പെരസാണെങ്കിൽപിന്നെ പറയു കയും വേണ്ട. ക്ലബിെൻറ ഷോകേസിലെ ട്രോഫികളുടെ എണ്ണം കൂട്ടുന്നതിനൊന്നുമല്ല, പെരസിെൻറ മുൻഗണന. വമ്പൻതാരങ്ങളിലൂടെ ടീമിെൻറ ബ്രാൻഡിങ്ങാണ് പെരസിെൻറ മനസ്സിൽ മുഴുവൻ.
എന്നാൽ, രണ്ടാമൂഴത്തിനെത്തിയ കോച്ച് സിനദിൻ സിദാൻ അതിന് അനുവദിക്കില്ലെന്ന വാശി യിലാണ്. പെരസിന് വേണ്ടത് നെയ്മറിനെയാണെങ്കിൽ സിദാെൻറ ലക്ഷ്യം പോൾ പോഗ്ബയാണ്. നെയ്മറിെൻറ പൊസിഷനായ ഇടതുവിങ്ങിൽ വമ്പൻ വിലക്ക് ടീമിലെത്തിച്ച ഏഡൻ ഹസാഡുണ്ട്. ബെൽജിയൻ താരത്തെ ചുറ്റിപ്പറ്റിയാണ് സിദാെൻറ ഗെയിം പ്ലാൻ. അതിനാൽതന്നെ ഇനിയൊരു നെയ്മറെ സിദാന് വേണ്ട.
ചൈനയിൽ കണ്ണുനട്ട് ബെയ്ൽ; ബ്ലോക്കിടാൻ പെരസ്
എന്നാൽ, സൂപ്പർതാരം ഗാരെത് ബെയ്ലിനെ ടീമിൽ നിലനിർത്താനും സിദാന് താൽപര്യമില്ല. ബെയ്ൽ ആകെട്ട, റയലിൽനിന്ന് പുറത്താകുമെന്ന് ഏറക്കുറെ ഉറപ്പായതോടെ ചൈനയിലേക്ക് വിമാനം കയറിയാലോ എന്ന ചിന്തയിലാണ്. പഴയ ടീമായ ടോട്ടൻഹാമും മാഞ്ചസ്റ്റർ യുനൈറ്റഡുമൊക്കെ പിറകെയുണ്ടെങ്കിലും ചൈനയിലെ ജിയാങ്സു സുനിങ് ക്ലബ് വാഗ്ദാനം ചെയ്ത ആഴ്ചയിൽ 11 ലക്ഷം പൗണ്ടിലാണ് (ഏകദേശം ഏഴരക്കോടി രൂപ) ബെയ്ലിെൻറ കണ്ണ്. നിലവിൽ സൂപ്പർ താരം ലയണൽ മെസ്സി (12 ലക്ഷം പൗണ്ട്) മാത്രമാണ് ഇതിൽ കൂടുതൽ പ്രതിഫലം വാങ്ങുന്നത്. റയലിൽ ആറു ലക്ഷം പൗണ്ട് പ്രതിഫലം പറ്റുന്ന വെയ്ൽസ് താരത്തിന് വമ്പൻ ലോട്ടറിയാവും ചൈനയിലേക്കുള്ള കൂടുമാറ്റം. എന്നാൽ, ബെയ്ലിനെ റയൽ ഇത്തവണ കൈവിേട്ടക്കില്ലെന്ന സൂചനയുമുണ്ട്. ബെയ്ലിനെ വിൽക്കുന്നതിന് പെരസ് തടയിട്ടതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്.
പ്ലേമേക്കറായി പോഗ്ബയെ വേണം
ബെയ്ലിനെ കൊടുത്ത് മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് പോൾ പോഗ്ബയെ കൊണ്ടുവന്ന് മധ്യനിര ശക്തിപ്പെടുത്തുകയാണ് സിദാെൻറ പദ്ധതി. ബെയ്ലിനെ കൊടുത്താൽ പോഗ്ബയെ വാങ്ങുന്നതിനുള്ള ഫണ്ടിെൻറ ഒരു ഭാഗം അതുവഴിയുണ്ടാക്കാമെന്നും സിദാൻ കണക്കുകൂട്ടുന്നു. മുൻനിരയിലും പ്രതിരോധത്തിലും മികച്ച താരങ്ങളെ കൊണ്ടുവന്ന റയലിന് ലക്ഷണമൊത്ത പ്ലേമേക്കറുടെ അഭാവമുണ്ടെന്നാണ് സിദാെൻറ വിലയിരുത്തൽ.
പോഗ്ബക്കായി യുനൈറ്റഡിന് 150 ദശലക്ഷം പൗണ്ട് (ഏകദേശം 1300 കോടി രൂപ) വാഗ്ദാനം ചെയ്യാൻ റയൽ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഇൗ തുകക്ക് കൈമാറ്റം യാഥാർഥ്യമായാൽ ബാഴ്സലോണയിൽനിന്ന് നെയ്മറെ ടീമിലെത്തിക്കാൻ പി.എസ്.ജി മുടക്കിയ 198 ദശലക്ഷം പൗണ്ടിന് (ഏകദേശം 1700 കോടി രൂപ) ശേഷം ഏറ്റവും വലിയ കൈമാറ്റത്തുകയാവുമിത്. സ്വന്തം അക്കാദമിയിലൂടെ വളർന്ന പോഗ്ബയെ 2012ൽ സൗജന്യമായി യുവൻറസിലേക്ക് പോകാൻ അനുവദിച്ച യുനൈറ്റഡ് 2016ൽ താരത്തെ തിരികെ ടീമിലെത്തിച്ചത് അന്നത്തെ റെക്കോഡ് തുകയായ 105 ദശലക്ഷം പൗണ്ടിനാണ് (ഏകദേശം 900 കോടി രൂപ). ആ നഷ്ടം നികത്താനൊരുങ്ങുകയാണ് യുനൈറ്റഡ് എന്നാണ് റിപ്പോർട്ട്.
ചേട്ടൻ പോഗ്ബ സ്പെയിനിൽ
അനിയൻ പോഗ്ബ സ്പെയിനിലെത്തുന്ന കാര്യം ഉറപ്പായില്ലെങ്കിലും ചേട്ടൻ പോഗ്ബ അതിനുമുേമ്പ സ്പെയിനിലെത്തി. പോഗ്ബയുടെ ഇരട്ടകളായ സഹോദരന്മാരിലൊരാളായ മത്യാസ് പോഗ്ബയാണ് ഫ്രഞ്ച് ക്ലബ് ടൂർസിൽനിന്ന് സ്പെയിനിലെ നാലാം ഡിവിഷൻ ടീം മാൻചെഗോ സിയൂഡാഡ് റയലിൽ ചേർന്നത്. ഗിനി ദേശീയ ടീം അംഗമായ 28കാരൻ ഇംഗ്ലണ്ട്, സ്കോട്ലൻഡ്, ഫ്രാൻസ്, നെതർലൻഡ്സ് എന്നിവിടങ്ങളിലും കളിച്ചിട്ടുണ്ട്. ഇരട്ടകളിലെ രണ്ടാമൻ േഫ്ലാറൻറീൻ അമേരിക്കൻ ലീഗിലെ അത്ലാൻറ യുനൈറ്റഡിലാണ് കളിക്കുന്നത്.
പുറത്തേക്കുള്ള വഴിയിൽ ലുകാകു
മാഞ്ചസ്റ്റർ യുനൈറ്റഡ് കോച്ച് ഒലെ ഗുണാർ സോൾഷ്യറിെൻറ വരും സീസണിലേക്കുള്ള പദ്ധതിയിൽ കാര്യമായ റോളില്ലെന്ന് വ്യക്തമായതോടെ ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകു പുതിയ ക്ലബ് തേടുകയാണ്. ഇറ്റാലിയൻ ക്ലബുകളായ ഇൻറർ മിലാനും യുവൻറസുമാണ് താരത്തിനായി രംഗത്തുള്ളത്.
80 ദശലക്ഷം പൗണ്ടാണ് (ഏകദേശം 700 കോടി രൂപ) ലുകാകുവിന് യുനൈറ്റഡ് വിലയിട്ടിരിക്കുന്നത്. എന്നാൽ, 54 ദശലക്ഷം പൗണ്ടാണ് ഇൻറർ മുന്നോട്ടുവെച്ച തുക. ഇത് യുനൈറ്റഡിന് സ്വീകാര്യമല്ല. അതേസമയം, യുവൻറസ് കുറച്ചുകൂടി മികച്ച ഒാഫറാണ് യുനൈറ്റഡിന് മുന്നിൽവെക്കാൻ പോകുന്നത്. തരക്കേടില്ലാത്ത തുകയും ഒപ്പം സ്ട്രൈക്കർ പൗളോ ഡിബാലയുമാണ് യുവെയുടെ വാഗ്ദാനമെന്നാണ് റിപ്പോർട്ട്.
അർജൻറീന താരത്തെ ഉൾപ്പെടുത്തുന്നതോടെ കൈമാറ്റത്തുകയിൽ കാര്യമായ കുറവുവരുത്താമെന്നാണ് യുവൻറസിെൻറ കണക്കുകൂട്ടൽ. തെൻറ കൈമാറ്റത്തുക കുറക്കണമെന്ന അഭ്യർഥനയുമായി ലുകാകു യുനൈറ്റഡ് മാനേജ്മെൻറിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ ‘ബെയ്ൽ’ ലിവർപൂളിൽ
ബെയ്ൽ രണ്ടാമൻ എന്നു വിളിപ്പേരുള്ള 16കാരൻ ഹാർവി എലിയറ്റിനെ ഫുൾഹാമിൽനിന്ന് ലിവർപൂൾ സ്വന്തമാക്കി. 17 വയസ്സ് തികഞ്ഞിട്ടില്ലാത്തതിനാൽ കൈമാറ്റത്തുക ഇരുക്ലബുകളും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ സീസണിൽ ഫുൾഹാമിനായി പ്രീമിയർ ലീഗിലെ പ്രായം കുറഞ്ഞ താരമായി അരങ്ങേറ്റംകുറിച്ചിരുന്നു എലിയറ്റ്. 17കാരനായ ഡച്ച് ഡിഫൻഡർ സെപ് വാൻഡെൻ ബെർഗിന് പിറകെ സീസണിൽ ലിവർപൂളിലെത്തുന്ന രണ്ടാമത്തെ കൗമാരക്കാരനാണ് ഇംഗ്ലീഷുകാരനായ എലിയറ്റ്. കളിശൈലിയിൽ ഗാരെത് ബെയ്ലിെന അനുസ്മരിപ്പിക്കുന്ന താരമാണ് എലിയറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.