????????????? ?????? ????????? ???? ???????? ?????????????????????

പെറുവിനോട്​ ഗോൾരഹിത സമനില വഴങ്ങി അർജൻറീന; ലോകകപ്പ്​ സാധ്യതക്ക്​ മങ്ങൽ

ബ്യൂണസ് ഏറീസ്: ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ മത്സരത്തില്‍ പെറുവിനോട്​ ഗോർരഹിത സമനില വഴങ്ങി അർജൻറീന. ഇതോടെ നിലവിലെ റണ്ണറപ്പുകളായ അര്‍ജൻറീനയു​െട ഭാവി തുലാസിലായിരിക്കുകയാണ്​. 

17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 25 പോയിന്റോടെ ആറാം സ്ഥാനത്താണ് അര്‍ജൻറീന. ഇതോടെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിന് അവര്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കുന്നില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പ്ലേഓഫ് കളിച്ച് റഷ്യയിലെത്താനുള്ള സാധ്യത കൂടി ഇപ്പോള്‍ ഭീഷണിയിലാണ്. ഒക്ടോബര്‍ പത്തിന് ക്വിന്റോയില്‍ ഇക്വഡോറിനെതിരെയുള്ള മത്സരം മാത്രമാണ് അവര്‍ക്ക് ശേഷിക്കുന്നത്. .

ആദ്യ നാല് സ്ഥാനക്കാര്‍ നേരിട്ട് യോഗ്യത നേടുമ്പോള്‍ അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫിനെ ആശ്രയിക്കണം. ബ്രസീല്‍, യുറുഗ്വായ്, ചിലി, കൊളംബിയ, പെറു എന്നിവയാണ് അര്‍ജൻറീനക്ക്​ മുകളിലുള്ള ടീമുകള്‍. ഇതില്‍ ബ്രസീല്‍ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. വെനസ്വേലയോട് ഗോള്‍രഹിത സമനില വഴങ്ങിയ യുറുഗ്വായ് ആണ് 28 പോയിന്റോടെ രണ്ടാമത്. ഇക്വഡോറിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്ന ചിലി മൂന്നാമതും പാരഗ്വായോട് തോല്‍വി വഴങ്ങിയ കൊളംബിയ (1-2) നാലാമതും പെറു അഞ്ചാമതുമാണ്.

കഴിഞ്ഞ മത്സരത്തില്‍ വെനസ്വേലയോട് സമനില വഴങ്ങിയ മത്സരത്തില്‍ നിന്ന് അഞ്ച് മാറ്റങ്ങളുമായാണ് അര്‍ജൻറീന നിര്‍ണായകമായ മത്സരത്തില്‍ പെറുവിനെ നേരിടാനിറങ്ങിയത്. മുന്‍നിര സ്ട്രൈക്കറായ പൗലോ ഡൈബാളയെ മുഴുവന്‍ സമയവും പുറത്തിരുത്തിയ മത്സരത്തില്‍ നായകന്‍ മൗരോ ഇക്കാര്‍ഡിയായിരന്നു ആക്രമണത്തില്‍ മെസ്സിയുടെ കൂട്ട്. ഈ കൂട്ടുകെട്ട് പക്ഷേ ഫലം കണ്ടില്ല. പുതിയതായി ടീമിലെത്തിയ ഡാരിയോ ബെനെഡെറ്റോയും നവാഗതന്‍ എമിലിയാനോ റിഗോണിയും മാര്‍ക്കോസ് അക്യുനയുമൊന്നും ടീമിന് ഗുണം ചെയ്തില്ല.

കളിയിലുടനീളം അര്‍ജന്റീനയ്ക്കു തന്നെയായിരുന്നു ആധിപത്യം. തുടക്കം മുതല്‍ തന്നെ അവര്‍ സമ്മര്‍ദം ചെലുത്തിക്കളിച്ചപ്പോള്‍ പന്ത് തൊടാന്‍ തന്നെ പെറു താരങ്ങള്‍ വിയര്‍ത്തു. പതിനാലാം മിനിറ്റിലാണ് മെസ്സിയുടെ ആദ്യ ഗോള്‍ ശ്രമം പാഴായത്. ഹാഫ് ടൈം വിസിലിന് തൊട്ടുമുന്‍പാണ് മെസ്സിയുടെ ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങിയത്.

Tags:    
News Summary - Peru Ties with Argentina - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.