മാഞ്ചസ്റ്റർ: ഞായറാഴ്ച 27ാം പിറന്നാൾ ആഘോഷിച്ച മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയും കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേർന്നു. കോവിഡ് ബാധിതരായ കുട്ടികളെ സഹായിക്കുന്നതിനായി യുനിസെഫിന് സാമ്പത്തിക സഹായം വാഗ്ദാനംചെയ്ത പോഗ്ബ ധനസമാഹരണ യജ്ഞത്തിനും തുടക്കംകുറിച്ചു. ലക്ഷ്യമായ 27,000 പൗണ്ടിലെത്തിയാൽ താൻ അത് ഇരട്ടിയാക്കുമെന്ന് പോഗ്ബ പറഞ്ഞു.
ആരോഗ്യപ്രവർത്തകർക്ക് കൈയുറകൾ, മുഖാവരണം, കണ്ണടകൾ എന്നിവ വിതരണം ചെയ്യാനാണ് പദ്ധതി. കഴിഞ്ഞ വർഷം 26ാം ജന്മദിനത്തിൽ ഇതേ രീതിയിൽ സമാഹരിച്ച 7360 പൗണ്ട് വഴി ശുദ്ധജലവിതരണത്തിന് പോഗ്ബ മുൻകൈയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.