ലണ്ടൻ: ഫ്രഞ്ച് താരങ്ങളുടെ പരിക്കിൽ ഞെട്ടി യൂറോപ്പിലെ രണ്ട് മുൻനിര ടീമുകൾ. മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ പോൾ പൊഗ്ബ, ബാഴ്സലോണയുടെ ഒസ്മാനെ ഡെംബലെ എന്നിവർ സീസൺ പോരാട്ടങ്ങൾക്ക് ചൂടുപിടിക്കും മുമ്പ് പരിക്കേറ്റ് പുറത്തായത് ക്ലബുകൾക്ക് തിരിച്ചടിയായി. ഒപ്പം അവരുടെ ദേശീയ ടീമായ ഫ്രാൻസിനും.
നെയ്മറിന് പകരക്കാരനായ ഡെംബലെ ബാഴ്സലോണയിലെത്തി ദിവസങ്ങൾക്കകമാണ് വീണത്. എസ്പാന്യോളിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് വീണ ഉടൻ കളത്തിന് പുറത്തേക്ക് മാറ്റി വിദഗ്ധ പരിശോധനക്ക് ശേഷം ശസ്ത്രക്രിയയും നിർദേശിച്ചു. നാലുമാസമെങ്കിലും ഫ്രഞ്ച് താരം പുറത്തിരിക്കേണ്ടി വരും.
യുനൈറ്റഡ് താരം പൊഗ്ബയുടെ പരിക്കും സമാനമാണ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ ബാസലിനെ നേരിട്ട ടീമിലംഗമായിരുന്ന പൊഗ്ബ 19ാം മിനിറ്റിലാണ് പരിക്കേറ്റ് പിൻവാങ്ങുന്നത്. യുൈനറ്റഡ് ശനിയാഴ്ച പ്രീമിയർ ലീഗ് മത്സരത്തിനിറങ്ങും മുമ്പായിരുന്നു പൊഗ്ബയുടെ പരിക്ക് വാർത്ത കോച്ച് മൗറീന്യോ പുറത്തുവിട്ടത്. മൂന്ന് മാസമെങ്കിലും താരത്തിന് വിശ്രമം വേണമെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് ടീമിനും ഇരട്ടപരിക്ക് തിരിച്ചടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.