ലണ്ടൻ: കഴിഞ്ഞ രാത്രിയിൽ കിക്കോഫ് കുറിച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശനിയാഴ്ചയും ഞ ായറാഴ്ചയും ഉഗ്ര പോരാട്ടങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, ടോട്ട ൻഹാം എന്നിവർ ശനിയാഴ്ചയിറങ്ങും. മാഞ്ചസ്റ്റർ യുനൈറ്റഡും ചെൽസിയും തമ്മിലെ പോരാട് ടമാണ് ആദ്യ റൗണ്ടിലെ വമ്പൻ അങ്കം. ഞായറാഴ്ച രാത്രി ഒമ്പതിനാണ് മത്സരം. ആഴ്സനൽ ന്യൂകാസിൽ യുനൈറ്റഡിനെയും ലെസ്റ്റർ സിറ്റി വോൾവർ ഹാംപ്ടനെയും നേരിടും.
കിരീട ഫേവറിറ്റ് എന്ന വിശേഷണത്തിന് ഒട്ടും മാറ്റ് കുറവില്ലാതെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വരവ്. യുവൻറസിൽനിന്നെത്തിയ ജാവോ കാൻസെലോയും അത്ലറ്റികോയിൽനിന്നുള്ള റോഡ്രിയുമാണ് പ്രധാന വരവുകൾ. റഹിം സ്റ്റർലിങ്, ഗബ്രിയേൽ ജീസസ്, സെർജിയോ അഗ്യൂറോ, കെവിൻ ഡിബ്രുയിൻ, ലെറോസ് സാനെ, ബെർണാഡോ സിൽവ, ഡേവിഡ് സിൽവ, റിയാദ് മെഹ്റസ്, ഒടമെൻഡി, എഡേഴ്സൻ, ഫിൽ ഫോഡൻ തുടങ്ങിയ സൂപ്പർതാരങ്ങളും ഗ്വാർഡിയോളയുടെ തലയുമുള്ളപ്പോൾ സിറ്റിതന്നെ അപകടകാരികൾ. വെസ്റ്റ് ഹാമിനെതിരെയാണ് ആദ്യ മത്സരം.
നികോളസ് പെപെയെ വൻതുകക്ക് സ്വന്തമാക്കി ഒരുങ്ങുന്ന ആഴ്സനലിന് ന്യൂകാസിലാണ് ആദ്യ എതിരാളി. ഉനയ് എംറിക്കു കീഴിൽ ഒാസിൽ, ഒബുമെയാങ്, ഗ്രനിത് ഷാക തുടങ്ങിയ മുൻനിരക്കാരുമുണ്ട്.
മുൻ താരം ഫ്രാങ്ക് ലാംപാഡിനു കീഴിലാണ് ചെൽസിയുടെ പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.