ലണ്ടൻ: ഒലെ സോൾഷെയർ പരിശീലകനായെത്തിയ ശേഷം മാഞ്ചസ്റ്റർ യുനൈറ്റഡ് ഇതുവരെ പ്രീമ ിയർ ലീഗിൽ തോറ്റിട്ടില്ല. സോൾഷെയറുടെ തന്ത്രങ്ങളിൽ അപരാജിത കുതിപ്പു തുടരുന്ന യുന ൈറ്റഡ് പക്ഷേ, ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ പേടിയോടെയാണ് കളത്തിലിറങ്ങുന്നത്. അ റ്റാക്കിങ്ങിലെ പ്രധാന കളിക്കാരടക്കം പത്തോളം താരങ്ങളാണ് പരിക്കുമൂലം പുറത്തിരി ക്കുന്നത്.
ആൻറണി മാർഷ്യൽ, ജെസി ലിൻഗാർഡ്, മാർകസ് റാഷ്ഫോഡ്, യുവാൻ മാറ്റ എന്നിവരെല്ലാം ആ ലിസ്റ്റിലുണ്ട്. ലിവർപൂളിനെതിരായ മത്സരത്തിനിടെയാണ് മിക്ക താരങ്ങൾക്കും പരിക്കേൽക്കുന്നത്. മാറ്റിയോ ഡർമെയ്ൻ, ഫിൽ ജോൺസ്, മാറ്റിച് എന്നിവർ നേരേത്തതന്നെ സൈഡ് ബെഞ്ചിലാണ്. ഇതോടെ, അക്കാദമി താരങ്ങളെ സീനിയർ ടീമിലേക്ക് വിളിച്ചിരിക്കുകയാണ് സോൾഷെയർ. മുൻനിര താരങ്ങളുടെ അഭാവം ലുകാകുവിനും അലക്സിസ് സാഞ്ചസിനും നികത്താനാവുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നു.
അതേസമയം, ലീഗ് കപ്പ് ഫൈനലിൽ തോറ്റ ചെൽസിക്ക് ഇന്നും മരണ പോരാട്ടമാണ്. വമ്പൻ ഫോമിലുള്ള ടോട്ടൻഹാമിനെ ഇന്ന് തളക്കാനായില്ലെങ്കിൽ കോച്ച് സാറിയുടെ നിലനിൽപ് പ്രയാസത്തിലാകും. പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ സിറ്റിയോട് 6-0ത്തിന് തോറ്റവരാണ് ചെൽസി.
കിരീടപ്പോരാട്ടത്തിലുള്ള ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ഒരു പോയൻറ് മാത്രം വ്യത്യാസത്തിലാണ്. ഇടവേളക്കുശേഷം വീണ്ടും നാലാം സ്ഥാനത്ത് തിരിച്ചെത്തിയ ആഴ്സനൽ ഇന്നു ജയിച്ചാൽ സ്ഥാനം നിലനിർത്താം. ലിവർപൂളിന് വാറ്റ്ഫോഡും സിറ്റിക്ക് വെസ്റ്റ്ഹാമും ആഴ്സനലിന് ബേൺമൗത്തുമാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.