പുണെ: മലയാളികളുടെ സ്വന്തം ഹ്യൂമേട്ടൻ ഇനി മഞ്ഞ ജഴ്സിയിലുണ്ടാവില്ല. െഎ.എസ്.എല്ലിലെ ടോപ് സ്കോററായ കേരള ബ്ലാസ്റ്റേഴ്സിെൻറ ഇയാൻ ഹ്യൂം പുതിയ സീസണിൽ എഫ്.സി പുണെ സിറ്റിക്കുവേണ്ടി പന്തുതട്ടും. ഒരുവർഷത്തേക്കാണ് കനേഡിയൻ താരത്തെ പുണെ സ്വന്തമാക്കിയത്. അത്ലറ്റികോ ഡി കൊൽക്കത്തയിൽനിന്ന് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയ ഹ്യൂമിന് മുട്ടിനേറ്റ പരിക്ക് കാരണം ഫെബ്രുവരി മുതൽ പുറത്തിരിക്കേണ്ടിവന്നിരുന്നു.
ഇംഗ്ലണ്ടിൽ സർജറിക്കു ശേഷമുള്ള വിശ്രമത്തിലാണ് താരം. ‘‘ഇൗ സമയത്ത് വീണ്ടും െഎ.എസ്.എല്ലിലേക്ക് മടങ്ങാനുള്ള തീരുമാനം വലിയ വെല്ലുവിളിയാണെന്നറിയാം. എഫ്.സി പുണെക്കുവേണ്ടി നന്നായി കളിക്കാനാവുമെന്നാണ് പ്രതീക്ഷ. ക്ലബിെൻറ മെഡിക്കൽ ടീമുമായി കാര്യങ്ങൾ സംസാരിച്ചിരുന്നു. പൂർണ ഫിറ്റ്നസ് കൈവരിച്ച് തിരിച്ചെത്തും. െഎ.എസ്.എല്ലിലെ ഫേവറിറ്റുകളാണ് പുണെ’’ -കരാറിലെത്തിയതിനുശേഷം ഹ്യൂം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലെസ്റ്റർ സിറ്റി താരമായിരുന്ന ഇയാൻ ഹ്യൂമിനെ കേരള ബ്ലാസ്റ്റേഴ്സാണ് െഎ.എസ്.എല്ലിലേക്കെത്തിക്കുന്നത്. 2014 പ്രഥമ സീസണിൽതന്നെ മിന്നും പ്രകടനം കാഴ്ചവെച്ച ഹ്യൂം ടീമിനെ ഫൈനൽ വരെയെത്തിച്ചിരുന്നു. ആ സീസണിൽ ഹീറോ ഒാഫ് ദ ലീഗ് അവാർഡും സ്വന്തമാക്കിയ ഹ്യൂം പിന്നീട് അത്ലറ്റികോ ഡി കൊൽക്കത്തയിലേക്ക് കൂടുമാറി. 2017-18 സീസണിൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. നാലു സീസണുകളിലായി 59 മത്സരത്തിൽ 28 ഗോളുകളാണ് ഹ്യൂം ഇതുവരെ അടിച്ചുകൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.