നാഗ്പൂർ: പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. രഞ്ജി ട്രോഫി സീസണിലെ അവസാന മത്സരം ഫലമ ില്ലാതെ പിരിഞ്ഞതോടെ കേരളത്തിന് തരംതാഴ്ത്തൽ. നിലവിലെ ജേതാക്കളായ വിദർഭക്കെതി രായ മത്സരത്തിെൻറ മൂന്നും നാലും ദിനങ്ങൾ മഴയിൽ ഒലിച്ചു പോയതോടെ മത്സരം ഫലമില്ലാത െ അവസാനിച്ചു. എലൈറ്റ് ഗ്രൂപ് ‘എ’യിൽ മത്സരിച്ച് 10 പോയൻറ് മാത്രം നേടാനായ കേരളം ഗ്ര ൂപ് സിയിലേക്ക് തരംതാഴ്ത്തപ്പെട്ട ആദ്യ ടീമായി. തരംതാഴ്ത്തൽ ഒഴിവാക്കാൻ മൂന്നു പോയൻറ് അനിവാര്യമായിരുന്ന കേരളത്തിന് ഒരു പോയൻറ് മാത്രമാണ് നേടാനായത്. സ്കോർ: വിദർഭ 326 കേരളം 3/191
വിദർഭയുടെ ആദ്യ ഇന്നിങ്സ് സ്കോറിന് മറുപടിയായി രണ്ടാം ദിനം കേരളം മൂന്നിന് 191 റൺസെടുത്തിരുന്നു. ഒന്നാം ഇന്നിങ്സ് ലീഡുമായി മൂന്ന് പോയൻറ് കരസ്ഥമാക്കാനുള്ള കേരളത്തിെൻറ പ്രതീക്ഷകളാണ് മഴ കൊണ്ടുപോയത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ എം.ഡി നിധീഷ് കളിയിലെ താരമായത് മാത്രമാണ് കേരളത്തിന് ആശ്വസിക്കാൻ വക നൽകുന്നത്.
നിലവിൽ മധ്യപ്രദേശും ഹൈദരാബാദുമാണ് തരംതാഴ്ത്തൽ ഒഴിവാക്കാൻ മത്സരിക്കുന്ന മറ്റ് രണ്ട് ടീമുകൾ. സുപ്രധാന ബൗളർമാരായ സന്ദീപ് വാര്യർ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലൻഡിലായതും ബേസിൽ തമ്പിക്ക് പരിക്കേറ്റതും കേരളത്തെ സാരമായി ബാധിച്ചു. 2017-18 വർഷം ക്വാർട്ടർ ഫൈനലിലും കഴിഞ്ഞ സീസണിൽ സെമി ഫൈനലിലുമെത്തിയ കേരള ടീം ഇക്കുറി വലിയ പ്രതീക്ഷകളോടെയാണ് കളത്തിലിറങ്ങിയത്.
മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ, സ്റ്റാർ ഓൾറൗണ്ടർ ജലജ് സക്സേന എന്നിവരുടെ സാന്നിധ്യവും സൂപ്പർ കോച്ച് ഡേവ് വാട്മോറിെൻറ തന്ത്രം കൂടിയാകുേമ്പാൾ അത് സാധ്യമാകുമെന്ന് ആരാധകരും കണക്കുകൂട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. അവസാന നിമിഷം സചിൻ ബേബിയെ മാറ്റി ജലജിനെ നായകനായി പ്രതിഷ്ഠിച്ചെങ്കിലും ടീമിെൻറ വിധിയെ ചെറുക്കാനായില്ല. 2016 സീസൺ വരെ ‘സി’ ഗ്രൂപ്പിൽ കളിച്ച കേരളം തുടർന്ന് മൂന്ന് സീസണിൽ ‘ബി’ ഗ്രൂപ്പിലായിരുന്നു. ഈ സീസണിൽ ‘എ’യിലേക്ക് സ്ഥാനക്കയറ്റം നേടിയ കേരളം എട്ടിൽ അഞ്ചും തോറ്റാണ് എലൈറ്റ് ഗ്രൂപ് ‘സി’യിലേക്ക് തരംതാഴ്ത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.