മഡ്രിഡ്: ലാലിഗയിൽ തുടർച്ചയായ മൂന്നു തോൽവികൾക്കൊടുവിൽ റയൽ മഡ്രിഡ് വിജയ വഴിയിൽ. ആദ്യ പകുതിയിലെ ഗോൾ വരൾച്ചക്ക് പിന്നാലെ പകരക്കാരനായെത്തിയ ബ്രസീലിയൻ കൗമാരക്കാരൻ വിനീഷ്യസ് ജൂനിയറും ക്യാപ്റ്റൻ സെർജിയോ റാമോസും നേടിയ ഗോളിലാണ് റയൽ മഡ്രിഡ് തോൽവിയാത്രക്ക് വിരാമമിട്ടത്.
83ാം മിനിറ്റിൽ എതിർ പ്രതിരോധക്കാരെൻറ ദേഹത്തിൽ തട്ടിത്തിരിഞ്ഞാണ് വിനീഷ്യസിെൻറ ഗോൾ. സെൽഫ് ടച്ചുണ്ടെങ്കിലും ഗോൾ വിനീഷ്യസിെൻറ പേരിൽതന്നെ അനുവദിച്ചു. പിന്നാലെ, നാലു മിനിറ്റിന് ശേഷം പെനാൽറ്റിയിൽ റാമോസും ഗോൾ നേടി. പുതിയ കോച്ച് സൊളാരിക്ക് ഇതോടെ, ലാലിഗയിലും വിജയത്തുടക്കമായി.
റയോ വയെകാനെക്കെതിരായിരുന്നു ബാഴ്സലോണയുടെ ജയം (3-2). ലൂയിസ് സുവാരസിലൂടെ 11ാം മിനിറ്റിൽതന്നെ മുന്നിലെത്തിയ കറ്റാലന്മാരെ ഞെട്ടിച്ച് വെയകാനോ രണ്ടു ഗോളുകൾ (ജോസ് പോസോ-35, അൽവാരോ ഗാർഷ്യ-57) തിരിച്ചടിച്ചു. കളി കൈവിെട്ടന്ന് തോന്നിച്ച ഘട്ടത്തിൽ, ഒസ്മാനെ ഡെംബലയും (87), ലൂയിസ് സുവാരസും (90) ചേർന്നാണ് ബാഴ്സയെ രക്ഷപ്പെടുത്തിയത്. അത്ലറ്റികോ മഡ്രിഡ് 1-1ന് ലെഗാനസിനോട് സമനിലയിൽ കുരുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.