യുണൈറ്റഡിനോട് തോറ്റ് റയൽ; ബാഴ്​​സലോണ തകർത്ത് റോമ

ന്യൂയോർക്​​: ഇൻറർനാഷനൽ ചാമ്പ്യൻസ്​കപ്പിൽ സ്​പാനിഷ്​ വമ്പന്മാർക്ക്​ തോൽവി. റയൽ മഡ്രിഡിനെ 2-1ന്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ തോൽപിച്ചപ്പോൾ, ബാഴ്​​സലോണയെ എ.എസ്.​ റോമ 4-2ന്​ തകർത്തുവിട്ടു. 

ക്രിസ്​റ്റ്യാനോ റൊണാൾഡോ ക്ലബ്​ വിട്ടതിനുശേഷം ആദ്യ മത്സരത്തിനിറങ്ങിയ റയലിനെ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ പൂർണ ആധിപത്യത്തോടെയാണ്​​ തോൽപിച്ചത്​. ബ്രസീൽ കൗമാര താരം വിനീഷ്യസ്​ ജൂനിയർ ആദ്യ ഇലവനിൽ ഉൾപ്പെട്ട മത്സരത്തിൽ 18ാം മിനിറ്റിൽ തന്നെ റയൽ ഗോൾ വഴങ്ങി. ഗണ്ണേഴ്​സിൽനിന്ന്​ കഴിഞ്ഞ സീസണിൽ ക്ലബിലെത്തിയ അലക്​സിസ്​ സാഞ്ചസാണ്​ ഗംഭീര ഫിനിഷിങ്ങിലൂടെ യുനൈറ്റഡിനെ മുന്നിലെത്തിച്ചത്​. വിങ്ങർ മാറ്റിയോ ഡാർമി​​െൻറ ക്രോസാണ്​ ഗോളിലേക്ക്​ വഴിയൊരുക്കുന്നത്​.


പിന്നാലെ 27ാം മിനിറ്റിൽ സാഞ്ചസി​​െൻറ പാസിൽ തന്നെ ആൻഡർ ഹെരേരയും വല കുലുക്കിയതോടെ റയൽ അപകടം മണത്തു. കരീം ബെൻസേമയും ഗാരത്​ ബെയ്​ലും മാർകോസ്​ ലോറെ​​െൻറയും ചേർന്ന്​ നടത്തിയ കൗണ്ടർ അറ്റാക്കുകളൊന്നും ഫലം കണ്ടില്ല. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിയിരിക്കെ, തിയോ ഹെർണാണ്ടസ്​ നൽകിയ ഒന്നാന്താരം പാസിൽ ​കരീം ബെൻസേമ(45) ഗോൾ നേടിയപ്പോൾ, റയൽ തിരിച്ചുവരുമെന്ന്​ പ്രതീക്ഷിച്ചെങ്കിലും ഒന്നും നടന്നില്ല. ഇസ്​കോ, ക്രൂസ്​, നാച്ചോ  തുടങ്ങി സീനിയർ താരങ്ങളെ കോച്ച്​ യൂലിയൻ ലോപ്പറ്റ്​ഗുയി പരീക്ഷിച്ചിട്ടും രക്ഷയുണ്ടായില്ല. 
 


തങ്ങൾ സ്വന്തമാക്കാനാഗ്രഹിച്ച മാൽക്കമിനെ തട്ടിയെടുത്തതിനുള്ള കണക്കുതീർക്കലായിരുന്നു ബാഴ്​സക്കെതിരെ റോമയുടേത്​​. ആറാം മിനിറ്റിൽ തന്നെ ബ്രസീൽ താരം റഫീന്യയുടെ ഗോളിൽ ബാഴ്​സ മുന്നിലെത്തി. എന്നാൽ, 35ാം മിനിറ്റിൽ സ്​റ്റീഫൻ അൽഷറാവിയുടെ ഗോളിൽ റോമ സമനില പിടിച്ചു. മത്സരത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്ന മാൽകം (49) തന്നെ രണ്ടാം പകുതി സ്​കോർ ചെയ്​തതോടെ​  ബാഴ്​സ വീണ്ടും മുന്നിലെത്തി. പിന്നീടെല്ലാം അപ്രതീക്ഷിതമായിരുന്നു. എട്ടു മിനിറ്റിനിടെ മൂന്നു ഗോളുകൾ നേടി റോമ ബാഴ്​സയുടെ കഥ കഴിച്ചു. മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം എ.സി മിലാനെ 1-0ന്​ തോൽപിച്ചു.

Tags:    
News Summary - real madrid manchester united- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.