മഡ്രിഡ്: നക്ഷത്രങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി റയൽ മഡ്രിഡിൽ വീണ്ടും ‘ഗലക്റ്റി കോ യുഗം’ ആവർത്തിക്കാൻ സിനദിൻ സിദാൻ ഒരുങ്ങുന്നു. മൂന്നുവർഷത്തെ കരാറിൽ റയൽ മഡ്രിഡിലേക്ക് തിരിച്ചെത്തിയ സിദാൻ, ഫുട്ബാൾ ലോകത്തെ അമ്പരപ്പിക്കുന്ന താരകൈമാറ്റത്തിന് ക്ലബ് അധികൃതരിൽനിന്ന് അനുമതി വാങ്ങിയതായി പ്രമുഖ സ്പാനിഷ് സ്പോർട്സ് മാധ്യമമായ ‘എ.എസ്’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് റയൽ ചെലവഴിച്ച തുകയുമായാണ് സിദാൻ വരാനിരിക്കുന്ന താരവിപണിയിലിറങ്ങുന്നത്.
അതിനായി ഇംഗ്ലീഷ് ക്ലബുകളിലേതുൾപ്പെടെ അഞ്ചു സൂപ്പർ താരങ്ങൾക്കായി റയലിെൻറ വല വിരിക്കപ്പെട്ടുകഴിഞ്ഞു. സിദാെൻറ വരവിനു പിന്നാലെ ഉയർന്നുകേട്ട പേരുകൾ തന്നെയാണ് ഇപ്പോഴും കേൾക്കുന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഫ്രഞ്ച് താരം പോൾ പോഗ്ബ, ചെൽസിയുടെ ബെൽജിയം താരം എഡൻ ഹസാഡ്, ടോട്ടൻഹാം േപ്ലമേക്കർ ക്രിസ്റ്റ്യൻ എറിക്സൺ, ലിയോൺ മിഡ്ഫീൽഡർ ടാൻഗ്വെ ഡോംബെലെ, ഫ്രാങ്ക്ഫർട്ടിെൻറ ലൂക ജോവിച് എന്നിവരാണ് റയലിെൻറ റഡാർ പരിധിയിലുള്ളത്.
ഇതിനിടയിൽ പോർേട്ടായുടെ ബ്രസീലിയൻ പ്രതിരോധ താരം 21കാരനായ എഡർ മിലിറ്റോയുമായി റയൽ ഇതിനകം കരാറിൽ ഒപ്പുവെച്ചുകഴിഞ്ഞു. 43 ദശലക്ഷം പൗണ്ടിനാണ് (366 കോടി രൂപ) കരാർ.
ലക്ഷ്യമിടുന്നത് വൻ താരങ്ങളായതിനാൽ ബജറ്റും ഇരട്ടിയാവും. അഞ്ചു താരങ്ങൾക്കായി 540 ദശലക്ഷം യൂറോയാണ് (4173.84 കോടി രൂപ) റയൽ താരവിപണിയിലേക്ക് ബജറ്റ് നിശ്ചയിച്ചത്. ഗാരെത് ബെയ്ൽ, ഹാമിഷ് റോഡ്രിഗസ്, മറ്റ്യോ കൊവാസിച് ഉൾപ്പെടെയുള്ള താരങ്ങളെ വിറ്റഴിച്ചും ബാങ്ക് വായ്പയിലൂടെയും ഫണ്ട് ശേഖരിക്കാനാണ് നീക്കം. അഡിഡാസുമായുള്ള കിറ്റ് കരാറിലൂടെ പ്രതിവർഷം 100 ദശലക്ഷം യൂറോയും ധാരണയായിക്കഴിഞ്ഞു.
മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് പ്രതിവർഷം 135 കോടി രൂപ പ്രതിഫലം പറ്റുന്ന പോൾ പോഗ്ബ ക്ലബിെൻറ ഏറ്റവും വിലപിടിപ്പുള്ള താരമാണ്. റയലിെൻറ നീക്കത്തോടെ യുനൈറ്റഡ് വില ഉയർത്തും. ഇതെല്ലാം മുൻകൂട്ടിക്കണ്ടാണ് താരത്തിന് റെക്കോഡ് പ്രതിഫലം നിശ്ചയിക്കുന്നത്. മധ്യനിരയിലെ ഉയരക്കാരനും ശക്തനുമായ താരമെന്നതാണ് ഫ്രഞ്ചുകാരനായ ടാൻഗ്വെ ഡോംബെലെയെ സിദാന് പ്രിയപ്പെട്ടവനാക്കിയത്. 34കാരനായ ലൂക മോഡ്രിചിന് പകരക്കാരനായി ടാൻഗ്വെയെ കണക്കാക്കുന്നു.
ഒരുവർഷം കൂടി ചെൽസിയുമായി കരാറുള്ള ഹസാഡ് ഇംഗ്ലണ്ട് വിടുമെന്ന് ഏതാണ്ടുറപ്പാണ്. നേരേത്ത തന്നെ റയൽ ഉന്നമിടുന്ന താരവുമാണ് ഹസാഡ്. ടോട്ടൻഹാമിെൻറ ക്രിയേറ്റിവ് മിഡ്ഫീൽഡറായ എറിക്സനെയും മികച്ച ഒാഫർ നൽകിയാണ് സിദാൻ ക്ഷണിക്കുന്നത്. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന എറിക്സൻ റയലിെൻറ വാഗ്ദാനം തട്ടിക്കളയില്ല.
ഇവർക്കൊപ്പം നിലവിലെ താരങ്ങളായ കരിം ബെൻസേമ, മാഴ്സലോണ, റാമോസ്, ഇസ്കോ, മോഡ്രിച്, അസൻസിയോ, വറാനെ തുടങ്ങിയവർ ചേരുേമ്പാൾ പുതുകാലത്തെ ‘ഗലക്റ്റികോസായി’ റയൽ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.