ചാമ്പ്യൻസ്​ ലീഗിൽ റയലിന്​ സമനിലക്കുരുക്ക്​

മാഡ്രിഡ്​: ചാമ്പ്യൻസ്​ ലീഗ്​ ഗ്രൂപ്പ്​ ഘട്ടത്തിലെ രണ്ടാം മൽസരത്തിൽ റയലിന്​ സമനില കുരുക്ക്​. ബെൽജിയൻ ക്ലബായ ബ്രൂഗെയോടാണ്​ റയൽ സമനില വഴങ്ങിയത്​ സ്​കോർ:2-2. ആദ്യ പകുതിയിൽ രണ്ട്​ ഗോളിന്​ പിന്നിട്ടു നിന്നതിന്​ ശേഷമായിരുന്നു റയൽ സമനില പിടിച്ചത്​.

റയലിനെ ഞെട്ടിച്ച്​ ഇമാനുവൽ ഡെന്നീസ്​ ബ്രൂഗെക്കായി ഒമ്പതാം മിനുട്ടിൽ തന്നെ ആദ്യ ഗോൾ നേടി. 39ാം മിനുട്ടിലും ഗോൾ നേടി ഇമാനുവൽ ബ്രൂഗെ​യുടെ ലീഡുയർത്തി. മൽസരത്തിൽ പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും റയലായിരുന്നു മുന്നിലെങ്കിലും ആദ്യ പകുതിയിൽ ഗോൾ മാത്രം കണ്ടെത്താനായില്ല.

രണ്ടാം പകുതിയിൽ 55ാം മിനുട്ടിൽ റയൽ ഒരു ഗോൾ മടക്കി. സെർജി റാമോസായിരുന്നു ഗോൾ നേടിയത്​. 85ാം മിനുട്ടിൽ കാസ്​മിറോ കൂടി വലകുലുക്കിയതോടെ റയൽ ബ്രൂഗെക്കെതിരെ സമനില പിടിച്ചു.

Tags:    
News Summary - Real Madrid vs Club Brugge-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.