മഡ്രിഡ്: സാൻറിയാഗോ ബെർണബ്യൂവിലെത്തിയ പി.എസ്.ജിയെ കെട്ടുകെട്ടിച്ചതിനു പിന്നാലെ നാലു തകർപ്പൻ ജയങ്ങളുമായി കളംവാണ റയലിന് ലാ ലിഗയിൽ അപ്രതീക്ഷിത തോൽവി. എസ്പാനിയോൾ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയലിനെ വീഴ്ത്തിയത്.
ഗോൾരഹിതമായി അവസാനിക്കുമെന്ന് പ്രതീക്ഷിച്ച മത്സരത്തിൽ, 93ാം മിനിറ്റിൽ സ്പാനിഷ് സ്ട്രൈക്കർ ജെറാഡ് മൊറീന്യോ നേടിയ ഗോളിലാണ് റയലിെൻറ നെഞ്ചകം പിളർന്നത്. ബി.ബി.സി സഖ്യത്തെ മാറ്റി പുതുസംഘത്തെ കളത്തിലിറക്കിയതാണ് റയലിന് വിനയായത്. ക്രിസ്റ്റ്യാനോ ടീം ലിസ്റ്റിലേ ഇല്ലാതായപ്പോൾ, ബെൻസേമയെ രണ്ടാം പകുതി ഇറക്കി നടത്തിയ പരീക്ഷണവും വിജയംകണ്ടില്ല.
പോയൻറ് പട്ടികയിൽ തിരിച്ചുവരാനുള്ള റയലിെൻറ ശ്രമത്തിന് വീണ്ടും ഇരുട്ടടിയായി. സീസണിൽ മഡ്രിഡുകാരുടെ അഞ്ചാം തോൽവിയാണിത്. ഒരു കളി കുറവ് കളിച്ച ബാഴ്സലോണയേക്കാൾ (65) 14 പോയൻറ് പിറകിൽ മൂന്നാമതാണ് റയൽ (51). അത്ലറ്റികോയാണ് (58) രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.