ഹോം എഗൈൻ; റിനോ ആ​േൻറായെ ടീമിലെത്തിച്ച്​ ബംഗളൂരു VIDEO

ഇന്ത്യന്‍ സൂപ്പര്‍ ലീഗി​​െൻറ നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്​ വേണ്ടി പന്തുതട്ടിയ മലയാളി ​പ്രതിരോധ താരം റിനോ ആ​േൻറായെ ടീമിലെത്തിച്ച്​ ബംഗളൂരു എഫ്​.സി. നേരത്തെ ബംഗളൂരുവി​​െൻറ ഭാഗമായിരുന്ന റിനോ കഴിഞ്ഞ സീസണിൽ ബ്ലാസ്​റ്റേഴ്​സിലെത്തിയതായിരുന്നു. തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റർ പേജിലൂടെയാണ്​ ബംഗളൂരു പഴയ താരത്തെ തിരിച്ച്​ കൊണ്ടുവന്ന കാര്യം പങ്കുവെച്ചത്​. റിനോ ആ​േൻറായുടെ ഒരു സര്‍പ്രൈസ് വീഡിയോയും കൂടെ കൊടുത്തിട്ടുണ്ട്​.

ബ്ലാസ്​റ്റേഴ്​സ്​ വിടുകയാണെന്ന്​ റിനോ നേരത്തെ തന്നെ ആരാധകരെ അറിയിച്ചിരുന്നു. നാലാം സീസണിൽ ബ്ലാസ്​റ്റേഴ്​സിന്​ വേണ്ടി റിനോ 13 മത്സരങ്ങൾ കളിച്ചിട്ടുണ്ട്​. 30കാരനായ റിനോ 2013ലാണ് ആദ്യമായി ബെംഗളുരു എഫ് സിയിലെത്തുന്നത്. തുടർന്ന്​ എ.ടി.കെ ബ്ലാസ്റ്റേഴ്​സ്​ തുടങ്ങിയ ടീമുകളിൽ ലോണിൽ കളിച്ചു. 
 

Tags:    
News Summary - rino anto in bengaluru fc-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.