മഡ്രിഡ്: ലയണൽ മെസ്സിയും ഹാമിഷ് റോഡ്രിഗസും ഉൾപ്പെടെയുള്ള യൂറോപ്പിലെ ലാറ്റിനമേര ിക്കൻ സൂപ്പർതാരങ്ങളെ സാക്ഷിയാക്കി കോപ ലിബർട്ടഡോറസിൽ റിവർപ്ലേറ്റിെൻറ മുത്തം. ര ണ്ടാംപാദ ഫൈനൽ പോരാട്ടത്തിൽ, ബൊക്ക ജൂനിയേഴ്സിനെ 3-1ന് തോൽപിച്ച് റിവർപ്ലേറ്റ് ലാ റ്റിനമേരിക്കൻ ചാമ്പ്യന്മാരായി. നിശ്ചിത സമയത്ത് 1-1ന് സമനിലയിലായതോടെ അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ രണ്ടു ഗോളുമായി റിവർ പ്ലേറ്റ് ചിരവൈരികൾക്കെതിരെ കണക്കു തീർക്കുകയായിരുന്നു.
ബൊക്കയുടെ തട്ടകത്തിൽ നടന്ന ആദ്യപാദ ഫൈനൽ മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ 5-3െൻറ ഗംഭീര ജയമായി റിവർപ്ലേറ്റിന്. റയൽ മഡ്രിഡിെൻറ തിരുമുറ്റത്ത് വീറും വാശിയും നിറഞ്ഞുനിന്ന പോരാട്ടത്തിന് ലയണൽ മെസ്സി, അേൻറായിൻ ഗ്രീസ്മാൻ, ഡീഗോ ഗോഡിൻ തുടങ്ങിയ വമ്പൻ താരനിരകൾ സാക്ഷിയാവാനെത്തിയിരുന്നു.
62,000ത്തോളം വരുന്ന കാണികൾക്കു മുന്നിൽ ആദ്യ ഗോൾനേട്ടം ആഘോഷിച്ചത് ബൊക്കയാണ്. ഡാരിയോ ബെൻഡേേട്ടായുടെ (44) ഗോളിന് പക്ഷേ, റിവർപ്ലേറ്റ് തിരിച്ചടിച്ചു. 68ാം മിനിറ്റിൽ ലൂകാസ് പ്രാേട്ടായാണ് സമനില പിടിച്ചത്.
90 മിനിറ്റും 1-1ൽ അവസാനിച്ചതോടെ കളി അധിക സമയത്തേക്ക് നീണ്ടു. എന്നാൽ, നിശ്ചിത സമയം തീരുന്നതിനു തൊട്ടുമുമ്പ് ബൊക്ക മധ്യനിര താരം ചുവപ്പുകാർഡ് കണ്ട് പുറത്തായത് എക്സ്ട്രാ ടൈമിൽ റിവർപ്ലേറ്റ് മുതലാക്കി. നിർണായക സമയത്ത് രണ്ടു ഗോളുമായി (യുവാൻ ക്വിേൻററോ-109, ഗോൺസാലോ മാർട്ടിനസ്-122) റിവർപ്ലേറ്റ് ബൊക്കയുടെ കഥകഴിച്ച് കോപ ലിബർട്ടഡോറസിൽ നാലാം തവണയും കിരീടം ചൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.