ബ്വേനസ് എയ്റിസ്: തെക്കൻ അമേരിക്കയിലെ ക്ലബുകളുടെ സൂപ്പർ പോരാട്ടമായ കോപ ലിബർറ്റഡോറസിൽ അർജൻറീനയുടെ സൂപ്പർ ക്ലാസികോ ഫൈനൽ. ബ്വേനസ് എയ്റിസിൽ നിന്നുള്ള ചിരവൈരികളായ റിവർേപ്ലറ്റും ബൊക്ക ജൂനിയേഴ്സും തമ്മിലാണ് കിരീടപ്പോരാട്ടം.
നവംബർ 10നും 24നുമായി രണ്ടു പാദങ്ങളിലായി ഏറ്റുമുട്ടും. 58 വർഷം പഴക്കമുള്ള ചാമ്പ്യൻഷിപ്പിെൻറ ചരിത്രത്തിൽ ആദ്യമായാണ് അർജൻറീന സൂപ്പർ ക്ലാസികോ അരങ്ങേറുന്നത്. ഡീഗോ മറഡോണ, യുവാൻ റോമ റിക്വൽമെ തുടങ്ങിയ ഇതിഹാസ താരങ്ങൾ കളിച്ചുവളർന്ന ക്ലബാണ് ബൊക്ക ജൂനിയേഴ്സ്.
തെക്കൻ അമേരിക്കൻ ഫുട്ബാളിൽ രക്തംചിന്തുന്ന പാരമ്പര്യമാണ് ചിരവൈരികളായ റിവർേപ്ലറ്റ് -ബൊക്ക മത്സരത്തിനുള്ളത്. 105 വർഷം പഴക്കമുള്ള പോരാട്ട ചരിത്രത്തിൽ 88-81ന് നേരിയ മുൻതൂക്കം ബൊക്കക്ക് എന്നുമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.