റിയോ െഡ ജനീറോ: മക്കൾക്ക് െചലവിന് നൽകിയില്ലെന്ന പരാതിയിൽ മുൻ ബ്രസീൽ ഫുട്ബാൾ താരം റോബർേട്ടാ കാർലോസിന് മൂന്നു മാസം തടവ്. മുൻ ഭാര്യ ബാർബറ തുർലറിലെ രണ്ട് മക്കൾക്ക് െചലവിനുള്ള തുകയായി 15,000 പൗണ്ട് നൽകണമെന്ന കുടുംബകോടതി വിധി ലംഘിച്ചതിെൻറ പേരിലാണ് 2002 ലോകചാമ്പ്യൻ ടീമംഗമായ കാർലോസിന് ജയിൽശിക്ഷ വിധിച്ചത്.
സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ വലിയ തുക നൽകാനാവില്ലെന്നും ഗഡുക്കളായി നൽകാമെന്നും കാർലോസിെൻറ അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. നിലവിൽ മുൻ ക്ലബായ റയൽ മഡ്രിഡ് അംബാസഡറായി പ്രവർത്തിക്കുന്ന കാർലോസ് സ്പെയിനിലായതിനാൽ അറസ്റ്റോ തടങ്കലോ നടന്നിട്ടില്ല. രാജ്യാന്തര അറസ്റ്റ്വാൻറ് പുറപ്പെടുവിച്ചാലേ താരത്തെ ശിക്ഷിക്കാനാവൂ. രണ്ടാം ഭാര്യ മരിയാനയിൽ കഴിഞ്ഞ ജൂൈലയിലാണ് കാർലോസിന് ഒമ്പതാം കുഞ്ഞ് പിറന്നത്.
1992 മുതൽ 2006 വരെ ബ്രസീൽ ദേശീയ ടീമിൽ കളിച്ച കാർലോസ് 11 വർഷം റയൽ മഡ്രിഡിെൻറ താരവുമായിരുന്നു. സജീവ് ഫുട്ബാളിൽനിന്നു വിരമിച്ച ശേഷം 2015ൽ ഇന്ത്യൻ സൂപ്പർലീഗ് ക്ലബ് ഡൽഹി ഡൈനാമോസിൽ കോച്ചും കളിക്കാരനുമാെയത്തി. കഴിഞ്ഞ സീസണിൽ ഡൈനാമോസിനൊപ്പം പരിശീലകനായുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.