സാവോപോളോ: 1997ൽ ഫ്രാൻസിനെതിരെ 137 കിലോമീറ്റർ വേഗത്തിൽ 35 അടി അകലെനിന്ന് ബുള്ളറ്റ് കണക്കെ ഇടങ്കാലുകൊണ്ട് പായിച്ച ബനാന കിക്കിെൻറ പേരിലാണ് റോബർട്ടോ കാർലോസ് എന ്ന ബ്രസീലിയൻ ഇതിഹാസത്തെ ലോകമറിയുക. കാറ്റുനൽകിയ ആനൂകൂല്യത്തിലായിരുന്നു അവിശ് വസനീയ ഗോളിെൻറ പിറവിയെന്ന് താരം പിന്നീട് വിശദീകരിച്ചുവെങ്കിലും ആരും വിശ്വസിച്ചിട്ടില്ല. എന്നാൽ, തെൻറ ജീവിതത്തിലെ സുവർണ കാലഘട്ടം സ്പാനിഷ് അതികായരായ റയൽ മഡ്രിഡിനൊപ്പം പന്തു തട്ടിയ നാളുകളായിരുന്നുവെന്ന് കാർലോസ് പറയുന്നു.
ചാമ്പ്യൻസ് ലീഗിൽ റയൽ മഡ്രിഡ് ഏഴ്, എട്ട്, ഒമ്പത് കിരീടങ്ങൾ നേടുേമ്പാൾ പിൻനിരയിലെ വൻമരമായി കാർലോസുമുണ്ടായിരുന്നു.
ഏകപക്ഷീയമായ ഒരു ഗോളിന് 1998ലെ ഫൈനലിൽ യുവൻറസിനെ വീഴ്ത്തിയ കലാശപ്പോരാട്ടമാണ് അതിൽ ഏറ്റവും നിർണായകം. സിദാൻ, ഇൻസാഗി, ദെൽ പിയറോ, ദെഷാംപ്സ് തുടങ്ങിയ വമ്പന്മാരുമായി കൊമ്പുകുലുക്കിയെത്തിയ യുവൻറസിനെ കളി മിടുക്കുകൊണ്ടും തന്ത്രങ്ങൾകൊണ്ടും കീഴടക്കുകയായിരുന്നു റയലെന്ന് കാർലോസ് പറയുന്നു. അവർക്കായിരുന്നു അന്ന് അവസരങ്ങളേറെ. എന്നിട്ടും ജയം കൂടെ നിന്നത് റയലിനൊപ്പം. ആവേശം ആവോളമുണ്ടായിരുന്ന നിരയുടെ കരുത്തിലായിരുന്നു ജയം. കളി കഴിഞ്ഞ് അന്ന് മഡ്രിഡിലെ സീബെലസിൽ പോയത് ഓർക്കുന്നുണ്ട്. നഗരം മുഴുക്കെ ആഘോഷം കൊഴുപ്പിച്ച് ആൾക്കൂട്ടമായിരുന്നു.
പാടിയും ആഹ്ലാദം പങ്കിട്ടും അവർ രാവിനെ പകലാക്കി. റയലിലെ ഏറ്റവും മധുരമായ ഓർമയാണിത്’- കാർലോസ് പറഞ്ഞു. സിദാൻ, റൊണാൾഡോ, ഫിഗോ, ബെക്കാം, റൗൾ തുടങ്ങിയ വൻസ്രാവുകൾക്കൊപ്പം റയലിൽ പന്തുതട്ടിയ ബ്രസീൽ താരത്തിന് ടീമിലെ അവസാന മത്സരം 2007ൽ ലാ ലിഗ കിരീടമുറപ്പിച്ച മയോർക്കക്കെതിരായ മത്സരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.