ഫുട്ബോൾ താരം ലുക്കാക്കു അറസ്​റ്റിൽ

ലണ്ടൻ: മാഞ്ചസ്​റ്റർ യുണൈറ്റഡ്​ ഫുട്​ബോൾ താരം റോമേലു ലുക്കാക്കു അറസ്​റ്റിൽ. കഴിഞ്ഞ ഞായറാഴ്​ച ലോസ്​ എഞ്ചൽസിലെ ബെവർലി ഹിൽസിൽ നടത്തിയ സംഗീത പരിപാടിക്കി​െട ബഹളം വെച്ചതുമായി ബന്ധപ്പെട്ട കേസിലാണ്​ അറസ്​റ്റ്​​. ബഹളം ഉണ്ടാക്കിയതിനെ​ തുടർന്ന്​ അഞ്ച്​ തവണ ലുക്കാക്കുവിനെ ​ താക്കീത്​ ചെയ്​തിരുന്നു. എന്നാൽ ഇത്​ ചെവിക്കൊള്ളാൻ ഫുട്​ബോൾ താരം തയാറാകാന്നിരുന്നതോടെയാണ്​ അറസ്​റ്റിന്​ കളമൊരുങ്ങിയതെന്നാണ്​ റിപ്പോർട്ടുകൾ.കേസുമായി ബന്ധപ്പെട്ട്​  ഒക്​ടോബർ രണ്ടിന്​  ലോസ്​ ഏഞ്ചൽസിലെ കോടതിയിൽ ഹാജരാകാനും ലുക്കാക്കുവിന്​ നിർദേശമുണ്ട്​. 

അമേരിക്കയിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു മാഞ്ചസ്​റ്റർർ താരം. ഇതിനിടെയാണ്​ മോശം പെരുമാറ്റത്തി​​​െൻറ പേരിൽ അറസ്​റ്റിലായത്​. ജൂലൈ രണ്ടിന്​ താരത്തെ അറസ്​റ്റ്​ ചെയ്​തിരുന്നുവെങ്കിലും ഇക്കാര്യം പൊലീസ്​ ശനിയാഴ്​ചയാണ്​ പുറത്ത്​ വിട്ടത്​.

Tags:    
News Summary - Romelu Lukaku to appear in US court after noise complaint arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.