2002 ലോകകപ്പിലെ ഹെയർ സ്റ്റൈലിൻറെ കാരണം െവളിപ്പെടുത്തി റൊണാൾഡോ

മെൽബൺ: 2002ലെ കൊറിയ- ജപ്പാൻ ലോകകപ്പ് ഒാർക്കുമ്പോൾ ആദ്യം മനസ്സിൽ വരിക ബ്രസീലിൻറെ സൂപ്പർതാരം റൊണാൾഡോയെ ആയിരിക്കും. ഫൈനലിൽ ജർമനിക്കെതിരെ റോണോ രണ്ട് ഗോളുകളടിച്ച് രാജ്യത്തിന് അഞ്ചാം ലോകകപ്പ് സമ്മാനിച്ചിരുന്നു. ലോകകപ്പിലെ റൊണാൾഡോയുടെ ഹെയർ സ്റ്റൈൽ അന്ന് വ്യാപകമായി ചർച്ച ചെയ്ത ഒന്നായിരുന്നു. അന്നത്തെ തൻറെ മുടി വെട്ടിൻെറ രഹസ്യം റൊണാൾഡോ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. തൻെറ പരിക്കിൽ നിന്ന് മാധ്യമങ്ങളുടെയും ആരാധകരുടെയും ശ്രദ്ധതിരിക്കാനാണ് അങ്ങനെ ചെയ്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. മെൽബണിൽ റയൽ മാഡ്രിഡിന്റെ 'വേൾഡ് ഓഫ് ഫുട്ബോൾ എക്സ്പീരിയൻസ്'   എന്ന എക്സിബിഷൻ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് റൊണാൾഡോയുടെ വെളിപ്പെടുത്തൽ. 

എനിക്ക് കാലിൽ പരിക്കേറ്റിരുന്നു, എല്ലാവരും അത് തന്നെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എൻെറ മുടി മുറിച്ച് പരിക്കിനെ മറക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ പരിശീലിക്കാനായി ഗ്രൗണ്ടിലെത്തിയപ്പോൾ എൻെറ മോശം മുടിയിലേക്കാണ് എല്ലാവരും നോക്കിയത്. എല്ലാവരും എൻെറ തലമുടിയെ പറ്റിയാണ് സംസാരിച്ചത്, പരുക്കിനെ മറന്നു. ഇതോടെ എനിക്ക് കൂടുതൽ ശാന്തതയും വിശ്രമവും ലഭിക്കുകയും പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിഞ്ഞു. വിചിത്രമായ ഹെയർ സ്റ്റൈൽ ആയതിനാൽ സ്വയം അഭിമാനിക്കുന്നില്ല. എന്നാൽ പരിക്ക് മാറ്റാനുള്ള ഒരു നല്ല മാർഗമായിരുന്നു അത്- 16 വർഷം മുമ്പത്തെ രഹസ്യം റെണാൾഡോ വെളിപ്പെടുത്തി.

ഈ ലോകകപ്പിലെ ബ്രസീലിൻെറ സാധ്യതകളെപ്പറ്റിയും റോണോ വാചാലനായി. ജർമനി, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയവർ ശക്തരാണ്.  ബ്രസീലിന് വീണ്ടും ജയിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- റൊണാൾഡോ വ്യക്തമാക്കി. ബ്രസീൽ ടീമിനെക്കുറിച്ച് വളരെ ശുഭാപ്തിവിശ്വാസിയാണ്. കഴിഞ്ഞ രണ്ട് വർഷമായി ടീമിൽ ഒട്ടേറെ മാറ്റങ്ങളുണ്ടാക്കാൻ പുതിയ കോച്ചിനായി. മൂന്ന് തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ താരമായാ റൊണാൾഡോ ബ്രസീലിൻറെ എക്കാലത്തെയും മികച്ച ഗോളടി യന്ത്രങ്ങളിലൊരാളാണ്.
 

Tags:    
News Summary - Ronaldo: Famous 2002 FIFA World Cup haircut was media distraction- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.