ന്യൂഡൽഹി: കേരള ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കാനെയും ഇന്ത്യൻ വനിതതാരം എൻ. ബാലാദേവിയെയും അർജുന അവാർഡിന് ശിപാർശ ചെയ്ത് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. ദേശീയ കുപ്പായത്തിൽ ഇരുവരുടെയും സ്ഥിരതയാർന്ന പ്രകടനത്തിനുള്ള അംഗീകാരമായാണ് രാജ്യത്തെ കായികപുരസ്കാരത്തിന് സ്പോർട്സ് മന്ത്രാലയം മുമ്പാകെ ശിപാർശ ചെയ്തത്.
26കാരനായ ജിങ്കാൻ 2015ലാണ് ഇന്ത്യൻകുപ്പായത്തിൽ അരങ്ങേറ്റംകുറിച്ചത്. നിലവിൽ ദേശീയ ടീമിെൻറ പ്രതിരോധനിരയിലെ വന്മതിലാണ്. ഐ.എസ്.എല്ലിെൻറ പ്രഥമ സീസണായ 2014ൽ ബ്ലാസ്റ്റേഴ്സിലെത്തി മികച്ച യുവതാരമായി തെരഞ്ഞെടുത്ത പഞ്ചാബുകാരൻ പിന്നീട് ടീമിെൻറ ക്യാപ്റ്റനുമായിരുന്നു. ഛേത്രിയുടെ അഭാവത്തിൽ പലപ്പോഴും ഇന്ത്യൻ ക്യാപ്റ്റനുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.