ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്:  കാമറൂണ്‍ സെമിയില്‍

ലിബ്രെവില്ളെ: കരുത്തരുടെ പോരാട്ടമായി മാറിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ക്വാര്‍ട്ടറില്‍ കാമറൂണിന് ജയം. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ സെനഗാളിനെ തോല്‍പിച്ച കാമറൂണ്‍ സെമിയില്‍ കടന്നു. മുഴുസമയവും അധിക സമയവും കഴിഞ്ഞിട്ടും ഗോള്‍രഹിതമായി തുടര്‍ന്ന മത്സരത്തില്‍ ഷൂട്ടൗട്ടില്‍ 5-4നായിരുന്നു മുന്‍ ചാമ്പ്യന്മാരായ കാമറൂണ്‍ ജയിച്ചത്. ഷൂട്ടൗട്ടിലെ അവസാന കിക്കെടുത്ത ലിവര്‍പൂള്‍ താരം സാദിയോ മനെക്ക് പിഴച്ചതോടെ സെനഗാളിന്‍െറ പുറത്താവല്‍ പൂര്‍ണമായി. എന്നാല്‍, കാമറൂണ്‍ അഞ്ചും ലക്ഷ്യത്തിലത്തെിച്ചു. മാനെയുടെ ഷോട്ട് കാമറൂണ്‍ ഗോളി ജോസഫ് ഒന്‍ഡോവ തടുത്തിടുകയായിരുന്നു.
രണ്ടാം ക്വാര്‍ട്ടറില്‍ തുനീഷ്യയെ 2-0ത്തിന് കീഴടക്കിയ ബുര്‍കിനഫാസോയും സെമിയില്‍ കടന്നു.
Tags:    
News Summary - Senegal 0-0 Cameroon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.