മലപ്പുറം: പുതിയ സീസണിൽ ടീമുകളിൽ മൂന്ന് വിദേശതാരങ്ങളെ കളിപ്പിക്കുന്നത് സെവൻസ് ഫുട്ബാൾ അസോസിയേഷെൻറ പരിഗണനയിൽ. ഇതടക്കമുള്ള ഭരണഘടന ഭേദഗതി ഒക്ടോബർ 22ന് കോട്ടക്കലിൽ നടക്കുന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലുണ്ടാകും. കഴിഞ്ഞ വർഷം രണ്ട് വിദേശതാരങ്ങളെ കളിപ്പിക്കാൻ അനുമതി നൽകിയിരുന്നു. സീസൺ സമയത്ത് മികച്ച മലയാളി താരങ്ങളെ കിട്ടാൻ ബുദ്ധിമുട്ടുന്നതിനാലാണ് കൂടുതൽ വിദേശികൾക്ക് അനുമതി നൽകാൻ ആലോചിക്കുന്നത്.
െഎ.എസ്.എൽ നടക്കുന്നതും മലയാളി താരങ്ങൾ ഗൾഫിൽ കളിക്ക് പോകുന്നതും സെവൻസിന് തിരിച്ചടിയായിട്ടുണ്ട്. സമയത്തെചൊല്ലിയുള്ള തർക്കം ഒഴിവാക്കാൻ പുതിയ സീസണിൽ മൈതാനത്ത് ടൈമർ നിർബന്ധമാക്കും. സുരക്ഷ പരിഗണിച്ച് സി.സി.ടി.വി സ്ഥാപിക്കുന്നതും പരിഗണനയിലാണ്. ടൂർണമെൻറുകൾക്ക് റഫറിമാരെ അയക്കുന്നത് അസോസിയേഷൻ ഇനി നേരിട്ടായിരിക്കും. ഇവർക്ക് വേതനം, യാത്രാബത്ത എന്നിവ നിശ്ചയിക്കും.
റഫറിമാരുടെ രജിസ്േട്രഷൻ എട്ടിന് തുടങ്ങും. ഇൗ വർഷം നവംബർ ആദ്യവാരംതന്നെ സീസൺ തുടങ്ങാൻ ആേലാചിക്കുന്നുണ്ട്. മേയിൽ റമദാൻ നോമ്പ് വരുന്നതിനാലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.