ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി താൽക്കാലിക കോച്ചായ െക്രയ്ഗ് ഷേസ്പിയറെ സ്ഥിരപ്പെടുത്തും. നേരത്തെ, ചാമ്പ്യൻ കോച്ച് ക്ലോഡിയോ റെനിയേരിയെ സീസൺ വഴിമധ്യേ ക്ലബ് അധികൃതർ പുറത്താക്കിയതോടെയാണ് താൽക്കാലിക കോച്ചായി സഹപരിശീലകൻ ഷേസ്പിയറെ ചുമതലപ്പെടുത്തുന്നത്. തരംതാഴ്ത്തപ്പെടലിെൻറ വക്കിൽനിന്നും ടീമിനെ 12ാം സ്ഥാനത്തേക്കെത്തിച്ചതോടെ ഷേസ്പിയറെ തെന്ന ക്ലബ് നിലനിർത്താൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. ക്ലബ് ഉടമ നൈജൽ പിയേഴ്സണാണ് ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചത്. ചാമ്പ്യൻസ് ലീഗിൽ സെവിയ്യയെ തോൽപിച്ച് ക്വാർട്ടർ ഫൈനലിലേക്കുവരെ ക്ലബിനെ എത്തിച്ച ഷേസ്പിയർക്ക് 16 മത്സരത്തിൽ എട്ട് വിജയം കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.