ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സതാംപ്ടൺ മാനേജർ ക്ലൗഡ് പ്യുവലിനെ പുറത്താക്കി. കഴിഞ്ഞ സീസണിലായിരുന്നു പ്യുവലിനെ മാനേജറായി നിയമിച്ചിരുന്നത്. കോച്ചുമായുള്ള കരാർ റദ്ദാക്കുന്ന കാര്യം ക്ലബ് മാനേജ്മെൻറാണ് അറിയിച്ചത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്ത് എത്തിയിരുന്ന സതാംപ്ടൺ ലീഗ് കപ്പ് ഫൈനലിൽ എത്തിെയങ്കിലും മാഞ്ചസ്റ്റർ യുനൈറ്റഡിേനാട് പരാജയപ്പെടുകയായിരുന്നു. എഫ്.എ കപ്പിലും യൂറോപ്പ ലീഗിലും ടീം നേരത്തെ പുറത്തായതും കോച്ചിെൻറ പുറത്താകലിന് കാരണമായി. മോണകോയെ 2000ത്തിൽ ലീഗ് വൺ ചാമ്പ്യന്മാരാക്കിയിരുന്ന പ്യുവൽ, ലില്ലെ, ലിയോൺ, നീസ് ടീമുകളെയും പരിശീലിപ്പിച്ചതിനുശേഷം 2016ലാണ് സതാംപ്ടണിലെത്തുന്നത്. ദീർഘവീക്ഷണമുള്ള പുതിയ കോച്ചിനെ ഉടൻ നിയമിക്കുമെന്നും ക്ലബ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.