ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: പോരാട്ടങ്ങളുടെ വേദിയുണർന്നു

ഗുഹാവതി: ഇന്ത്യന്‍ ഫുട്ബാൾ ആരാധകരുടെ ആവേശം വാനോളമുയർത്തി  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിന്  അരങ്ങുണർന്നു. ഗുവാഹതിയിലെ സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിലുള്ള ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ വർണാഭമായ ഉദ്​ഘാടന ചടങ്ങാണ്​ നടന്നത്​.

​െഎ.എസ്​.എൽ ഉദ്​ഘാടന ചടങ്ങിൽ ബോളിവുഡ്​ താരങ്ങളായ അഭിഷേക്​ ബച്ചൻ, ആലിയ ഭട്ട്​, വരുണ്‍ ധവാൻ, ജാക്വലിന്‍ ഫെര്‍ണാണ്ടസ്​ എന്നിവരും  ടീം ഉടമസ്ഥരായ രണ്‍ബീര്‍ കപൂറും ജോണ്‍ എബ്രഹാമും അണിനിരന്നു. ആദ്യ കിക്കോഫിന്​ ക്രിക്കറ്റ്​ ഇതിഹാസവും കേരള ബളാസ്​റ്റേഴ്​സ്​ ടീം ഉടമയുമായ സച്ചിൻ തെണ്ടുൽക്കറും ഒപ്പം മഹേന്ദ്ര സിങ്​ ധോണിയും സ്​റ്റേഡിയത്തിലെത്തി. ബാഡ്​മിൻറൺ താരം പി.വി സിന്ധുവി​െൻറ ഉദ്​ഘാടന ചടങ്ങിലെ പ്രത്യേക സാന്നിദ്ധ്യമായി.

ചടങ്ങുകൾക്ക്​ ശേഷം നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളക്കരയുടെ പ്രതീക്ഷയായ കേരളാ ബ്ളാസ്റ്റേഴ്സ് നോര്‍ത് ഈസ്റ്റ് യുനൈറ്റഡുമായി കൊമ്പുകോർക്കാനിറങ്ങും.

ആദ്യ സീസണില്‍ റണ്ണേഴ്സപ്പായ ശേഷം കഴിഞ്ഞതവണ മോശം പ്രകടനങ്ങളുമായി പിന്തള്ളപ്പെട്ട കേരളാ ബ്ളാസ്റ്റേഴ്സ് മികച്ചപ്രകടനം ലക്ഷ്യമിട്ടാണ് ഇത്തവണ ഒരുങ്ങിയിറങ്ങുന്നത്.

കേരളാ ബ്ളാസ്റ്റേഴ്സ്

ഗോള്‍ കീപ്പര്‍മാര്‍: ഗ്രഹാം സ്റ്റാക്, സന്ദീപ് നന്ദി, കുനാല്‍ സാവന്ത്, മുഹമ്മദ് അന്‍സാരി.
പ്രതിരോധം: ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെങ്ബര്‍ട്ട്, റിനോ ആന്‍േറാ, പ്രതീക് ചൗധരി, സന്ദേശ് ജിങ്കാന്‍, അല്‍ഹദ്ജി
എന്‍ഡോയെ, ഗുര്‍വീന്ദര്‍ സിങ്.
മധ്യനിര: ഇഷ്ഫാഖ് അഹ്മദ്, ദിദിയര്‍ കാദിയോ, മെഹ്താബ് ഹുസൈന്‍, ഹോസു പ്രീറ്റോ, കെ. പ്രശാന്ത്, അസ്റാക് മഹ്മത്, മുഹമ്മദ് റഫീഖ്, വിനീത് റായ്, സി.കെ. വിനീത്.
മുന്‍നിര: കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, മൈക്കല്‍ ചോപ്ര, ഫാറൂഖ് ചൗധരി, തോങ്ഖോസൈം ഹാവോകിപ്, ഡക്കേഴ്സ് നാസന്‍, മുഹമ്മദ് റാഫി, അന്‍േറാണിയോ ജെര്‍മന്‍.

നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്

ഗോള്‍ കീപ്പര്‍മാര്‍: ടി.പി. രഹ്നേഷ്, സുബ്രതാപാല്‍, വെല്ലിങ്ടണ്‍ ലിമ.
പ്രതിരോധം: മെയ്ല്‍സണ്‍ ആല്‍വെസ്, ഗുസ്താവോ ലാസറേറ്റി, റീഗന്‍ സിങ്, റോബിന്‍ ഗുരുങ്, നിര്‍മല്‍ ഛേത്രി, സലാം രഞ്ജന്‍ സിങ്, ശൗവിക് ഘോഷ്.
മധ്യനിര: ദിദിയര്‍ സകോറ, റൊമാറിക്, വെല്ലിങ്ടണ്‍ പ്രിയോറി, കത്സൂമി യൂസ, ഫാബിയോ നെവസ് ഫ്ളോറന്‍റീനോ, റൗളിന്‍ ബോര്‍ജസ്, സൈത്യസെന്‍ സിങ്, ഫനായ് ലാല്‍ റെമപൂയ, ജെറി മാവ്മിങ്അതങ.
മുന്‍നിര: നികളാസ് വെലസ്, എമിലിയാനോ അല്‍ഫാറോ, സാഷ അനെഫ്, ഹാലിചരണ്‍ നര്‍സായ്, സുമീത് പാസി, ലല്ലിന്‍സുവാല ചങ്തെ.

Tags:    
News Summary - A star-studded kick-off to ISL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.