??????????? ????????? ??????????? ?????????????? ??????????? ???

സംസ്​ഥാന സീനിയർ ഫുട്​ബാൾ: മലപ്പുറം ജേതാക്കൾ

തി​രു​വ​ന​ന്ത​പു​രം: 55ാമ​ത് അ​ന്ത​ർ​ജി​ല്ല സീ​നി​യ​ർ ഫു​ട്ബാ​ൾ കി​രീ​ടം മ​ല​പ്പു​റ​ത്തി​ന്. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ കോ​ട്ട​യ​ത്തെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന്​ കീ​ഴ​ട​ക്കി​യാ​ണ് മ​ല​പ്പു​റം ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ക​ണ​ക്ക് തീ​ർ​ത്ത​ത്. 2017ൽ ​പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ മ​ല​പ്പു​റ​ത്തെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു കോ​ട്ട​യം ചാ​മ്പ്യ​ൻ​മാ​രാ​യ​ത്. മ​ല​പ്പു​റ​ത്തി​ന് വേ​ണ്ടി എം. ​അ​ക്ബ​ർ സി​ദ്ദി​ഖ് ര​ണ്ട് ഗോ​ളും ആ​ൽ​ഫി​ൽ വാ​ൾ​ട്ട​ർ ഒ​രു ഗോ​ളും നേ​ടി.

രാ​വി​ലെ ന​ട​ന്ന ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ പാ​ല​ക്കാ​ടി​നെ ത​ക​ർ​ത്ത് തി​രു​വ​ന​ന്ത​പു​രം മൂ​ന്നാ​മ​തെ​ത്തി (5-2). ടൂ​ർ​ണ​മ​െൻറി​ലെ മി​ക​ച്ച ഫോ​ർ​വേ​ഡാ​യി മ​ല​പ്പു​റ​ത്തി‍​െൻറ ആ​ൽ​ഫി​ൻ വാ​ൾ​ട്ട​ർ, മി​ക​ച്ച മി​ഡ്ഫീ​ൽ​ഡ​റാ​യി കോ​ട്ട​യ​ത്തി‍​െൻറ ഗി​ഫി​റ്റി സി ​ഇ​ഗ്​​നേ​ഷ്യ​സ്, ഗോ​ൾ​കീ​പ്പ​റാ​യി മ​ല​പ്പു​റ​ത്തി‍​െൻറ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, പ്ര​തി​രോ​ധ​താ​ര​മാ​യി എം. ​ലി​ജോ (തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​രെ ​െത​ര​ഞ്ഞെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് വി. ​ശി​വ​ൻ​കു​ട്ടി വി​ജ​യി​ക​ൾ​ക്ക് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ഞ്​​ജ​യ​ൻ​കു​മാ​ർ, കാ​ര്യ​വ​ട്ടം എ​ൽ.​എ​ൻ.​സി.​പി.​ഇ പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി. കി​ഷോ​ർ, കെ.എഫ്​.എ സെ​ക്ര​ട്ട​റി പി. ​അ​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - State Senior Football Malappuram winner -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.