ഭുവനേശ്വർ: സൂപ്പർ കപ്പ് രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ വെനിേസ്വലൻ താരം മിക്കുവിെൻറ മാന്ത്രികതക്കു മുന്നിൽ മോഹൻ ബഗാൻ കളിമറന്നു. നീലപ്പടയുടെ ‘ഗെയിം ചെയ്ഞ്ചർ’ മിക്കുവിെൻറ ഹാട്രിക് മികവിൽ വംഗനാടൻ കരുത്തരായ മോഹൻ ബഗാനെ 4-2ന് തോൽപിച്ച് ബംഗളൂരു എഫ്.സി സൂപ്പർ കപ്പ് ഫൈനലിൽ. ഇതോടെ, കാലാശക്കൊട്ടിൽ െഎ.എസ്.എൽ-െഎ ലീഗ് പോരായി. കഴിഞ്ഞ ദിവസം എഫ്.സി ഗോവയെ തോൽപിച്ച് ഇൗസ്റ്റ് ബംഗാൾ ഫൈനലിൽ പ്രവേശിച്ചിരുന്നു. 20നാണ് ഫൈനൽ.
ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഒരു മണിക്കൂറോളം ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ആൽബർട്ട് റോക്കയുടെ നീലപ്പട ജയത്തിലേക്ക് തിരിച്ചെത്തിയത്. വാശിയേറിയ െഎ ലീഗ്-െഎ.എസ്.എൽ പോരാട്ടത്തിൽ ബംഗളൂരുവിനെ കാഴ്ചക്കാരാക്കി മോഹൻ ബഗാൻ അരങ്ങുതകർത്ത് തുടങ്ങുകയായിരുന്നു. മുന്നേറ്റത്തിലുണ്ടായിരുന്ന ഛേത്രിയെയും മിക്കുവിനെയും വരിഞ്ഞുമുറുക്കി ബഗാൻ മത്സരം നിയന്ത്രിച്ചു. ഡിപൻഡ ഡിക്കയെ മുന്നിൽ നിർത്തിയായിരുന്നു കൊൽക്കത്തക്കാരുടെ ആക്രമണങ്ങൾ. 42ാം മിനിറ്റിൽ അതിന് ഫലവും കണ്ടു. ബംഗളൂരു പ്രതിരോധക്കോട്ടയെ കാഴ്ചക്കാരാക്കി ഡിപൻഡ ഡിക്കയുടെ ഗോൾ.
അപ്രതീക്ഷിതമായി വഴങ്ങിയ ഗോൾ തിരിച്ചടിക്കാനായി രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിപ്പിടിച്ചാണ് നീലപ്പട എത്തിയിരുന്നത്. എന്നാൽ, മോഹൻ ബഗാെൻറ ഗോളുറച്ച മുന്നേറ്റം തടയിടാനുള്ള പ്രതിരോധതാരം നിഷു കുമാറിെൻറ ശ്രമം ചുവപ്പ് കാർഡിൽ അവസാനിച്ചത് ബംഗളൂരുവിന് അപ്രതീക്ഷിത തിരിച്ചടിയായി.
കളി കൈവിെട്ടന്നു തോന്നിച്ചെങ്കിലും മിക്കുവിലൂടെ ബംഗളൂരു അത്ഭുതകരമായി തിരിച്ചുവന്നു. 62, 65, 88 (പെനാൽറ്റി) മിനിറ്റുകളിൽ ഗോൾ നേടിയാണ് താരം ടീമിെൻറ രക്ഷകനായത്. ഒടുവിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ലോങ്റേഞ്ച് (91ാം മിനിറ്റ്) ഗോളും ചേർന്നതോടെ ബംഗളൂരു ജയം ഉറപ്പിച്ചു. 93ാം മിനിറ്റിൽ ഡിപൻഡ ഡിക്ക തന്നെയാണ് ബഗാെൻറ രണ്ടാം ഗോളും നേടിയത്. കഴിഞ്ഞ ദിവസം ഗോവയെ 1-0ത്തിന് തോൽപിച്ചാണ് ഇൗസ്റ്റ് ബംഗാൾ ഫൈനലിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.