ഭുവനേശ്വർ: അണ്ടർ 17 ലോകകപ്പ് ടീം ഇന്ത്യൻ ആരോസിനെ തോൽപിച്ച് മുംബൈ എഫ്.സി സൂപ്പർ കപ്പിന്. അധിക സമയം വരെ നീണ്ടുനിന്ന ആവേശകരമായ േപ്ലഒാഫ് മത്സരത്തിൽ 2-1ന് ജയിച്ചാണ് മുംബൈയുടെ മുന്നേറ്റം. ഇതോടെ െഎ ലീഗിലെ അവസാന സ്ഥാനക്കാരായ ആരോസ് സൂപ്പർ കപ്പ് കാണാതെ പുറത്തായി. ഇൗസ്റ്റ് ബംഗാളാണ് മുംബൈയുടെ സൂപ്പർ കപ്പിലെ എതിരാളികൾ.
ആദ്യ പകുതിയിലെ ഗോൾരഹിത സമനിലക്കു ശേഷം മലയാളി താരം കെ.പി. രാഹുലിെൻറ ഗോളിൽ (77ാം മിനിറ്റ്) ഇന്ത്യൻ ആരോസാണ് മുന്നിലെത്തിയത്. പ്രതിരോധം കനപ്പിച്ച് ഒരു ഗോളിൽ ജയിക്കാനായിരുന്നു ആരോസിെൻറ പ്ലാൻ. എന്നാൽ, 90ാം മിനിറ്റിൽ ആരോസിന് പിഴച്ചു. ബോക്സിനുള്ളിലെ എതിർതാരത്തിെൻറ മുന്നേറ്റം കാൽെവച്ച് തടയാനുള്ള ശ്രമത്തിന് റഫറി മുംബൈക്കനുകൂലമായി െപനാൽറ്റി നൽകി. കിക്കെടുത്ത അചിലെ ഇമാന സ്കോർ ചെയ്ത് സമനിലപിടിച്ചു. ഇതോടെ കളി അധിക സമയത്തേക്ക് നീങ്ങി.
ക്ഷീണിച്ചുകളിച്ച കുട്ടികൾക്കെതിരെ മുംബൈ നിറഞ്ഞുകളിച്ചു. 104ാം മിനിറ്റിൽ എവർട്ടൻ സാേൻറാസ് മുംബൈക്കായി ഗോൾ നേടിയതോടെ അവസാനം വരെ പൊരുതി ആരോസ് കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.