കോഴിക്കോട്: മലയാളി താരം സുശാന്ത് മാത്യു പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചു. വ യനാട് അമ്പലവയൽ സ്വദേശിയായ സുശാന്ത് 22 വർഷത്തോളം പ്രഫഷനൽ ഫുട്ബാളിൽ നിറഞ്ഞു ന ിന്ന താരമാണ്. സന്തോഷ് ട്രോഫിയിൽ കേരളത്തിനും മഹാരാഷ്ട്രക്കുമായി ബൂട്ടണിഞ്ഞിട് ടുണ്ട്.
അമ്പലവയൽ ഡൈന ക്ലബിലൂടെ കളി തുടങ്ങിയ സുശാന്ത് ഫാറൂഖ് കോളജിനും കാലിക്കറ്റ് സർവകലാശാലക്കും വേണ്ടി കളിച്ചു. 97-98 മുതൽ മൂന്നുവർഷം എഫ്.സി െകാച്ചിൻ ടീമിൽ. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ തിളങ്ങിയ സുശാന്ത് തുടർന്ന് വാസ്കോ ഗോവക്കൊപ്പം ചേർന്നു. 2004 മുതൽ 2010 വരെ മുംബൈ മഹീന്ദ്ര യുനൈറ്റഡിൽ. 2010 മുതൽ രണ്ടു വർഷം ഈസ്റ്റ് ബംഗാളിനും തുടർന്ന് ഒരു വർഷം മോഹൻ ബഗാനും സുശാന്തിനെ റാഞ്ചി.
ഷിേല്ലാങ്ങിലെ രങ്ദജീദ് യുനൈറ്റഡിൽ നിന്ന് ഐ.എസ്.എൽ ആദ്യ സീസണിൽ സുശാന്ത് കേരള ബ്ലാസ്റ്റേഴ്സിലെത്തി. ആ സീസണിൽ ഒന്നാംപാദ സെമിയിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ 40 വാര അകലെനിന്ന് സുശാന്ത് നേടിയ ഗോൾ അത്യുജ്ജ്വലമായിരുന്നു. ബ്ലാസ്റ്റേഴ്സിനൊപ്പം ഐ.എസ്.എൽ റണ്ണർഅപ്പായി. ഗോകുലം കേരള എഫ്.സിയുടെ ആദ്യ ഐ ലീഗ് സീസണിൽ ടീമിനെ നയിച്ചത് സുശാന്തായിരുന്നു.
സൂപ്പർ കപ്പ്, ഫെഡറേഷൻ കപ്പ്, ഐ.എഫ്.എ ഷീൽഡ് മത്സരങ്ങളിൽ ഈസ്റ്റ് ബംഗാൾ ജേതാക്കളായപ്പോഴും സുശാന്ത് ടീമിലുണ്ടായിരുന്നു. വിരമിച്ചെങ്കിലും ഫുട്ബാൾ രംഗത്തു തന്നെയുണ്ടാകുമെന്ന് സുശാന്ത് പറഞ്ഞു. അമ്പലവയൽ പനക്കൽ മാത്യു-അന്നമ്മ ദമ്പതികളുടെ മകനായ സുശാന്തിെൻറ ഭാര്യ നീതു. ഒരു വയസ്സുള്ള ആൺകുട്ടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.