ഡോർട്മുണ്ട്: ഫുട്ബാൾ ലോകത്തെ അതിശയകൗമാരം എർലിങ് ഹാലൻഡിനു മുന്നിൽ കീഴടങ ്ങി പാരിസ് സെൻറ് ജർമൻ. പ്രീമിയർ ലീഗ് പ്രീക്വാർട്ടറിൽ നെയ്മറും കെയ്ലിയൻ എംബാപ് പെയും എയ്ഞ്ചൽ ഡി മരിയയും അടങ്ങിയ പരിചയസമ്പന്നരായ പി.എസ്.ജിയെ 2-1ന് വീഴ്ത്തിയാ ണ് ബൊറൂസിയ ഡോർട്മുണ്ട് ആദ്യപാദ കടമ്പ കടന്നത്.
ഗോൾരഹിതമായ ഒന്നാം പകുതിക്കുശേഷമായിരുന്നു ഗോളുകളെല്ലാം. ആദ്യം 69ാം മിനിറ്റിൽ വിങ്ങിലൂടെ കുതിച്ച അഷ്റഫ് ഹകിമിയിൽനിന്നുള്ള ഷോട്ട് ജാഡൻ സാഞ്ചോ േപാസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും പി.എസ്.ജി ഗോളി കെയ്ലർ നവാസ് തട്ടിയകറ്റി. റീബൗണ്ടിൽ സ്കോർ ചെയ്തായിരുന്നു ഹാലൻഡ് ആദ്യം വലകുലുക്കിയത്. ലീഡിന് മിനിറ്റുകൾക്കകം നെയ്മർ മറുപടി നൽകി. 75ാം മിനിറ്റിൽ എംബാപ്പെ ഒരുക്കിയ അവസരം ഫിനിഷ് ചെയ്താണ് നെയ്മർ ഒപ്പമെത്തിച്ചത്.
രണ്ടു മിനിറ്റിനകം, ഹാലൻഡ് വീണ്ടും സ്കോർ ചെയ്തു. മറ്റൊരു കൗമാരതാരം ജിയോവനി റെയ്ന നൽകിയ ക്രോസിൽ ‘ഡി’ ബോക്സിനും പുറത്ത് തൊടുത്ത ലോങ്റേഞ്ചർ വലയുടെ മേൽക്കൂര കുലുക്കി. ഇരട്ടഗോളുമായി എതിരാളിയെ സമ്മർദത്തിലാക്കിയ ബൊറൂസിയ ഒന്നാം പാദത്തിൽ ജയത്തോടെ ആത്മവിശ്വാസമുയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.