ഇന്ത്യൻ സൂപ്പർലീഗിലേക്ക് ആസ്ത്രേലിയയുടെ അന്താരാഷ്ട്ര ഫുട്ബാൾ താരം ടിം കാഹിലും. ജംഷഡ്പുർ എഫ്.സിയാണ് ഇഹിഹാസ താരമായ കാഹിലിനെ ടീമിലെത്തിക്കുന്നത്. 38കാരനായ മുൻ ഒാസീസ് നായകൻ ട്വിറ്ററിലൂടെയാണ് ഇന്ത്യയിലേക്കുള്ള വരവറിയിച്ചത്. കഴിഞ്ഞ ലോകകപ്പിൽ ആസ്ത്രേലിയക്കായി താരം കളത്തിലിറങ്ങിയിരുന്നു. നിലവിൽ മാഡ്രിഡിൽ പ്രീ സീസൺ ടൂറിലുള്ള ജെ.എഫ്.സി ടീമിനൊപ്പം കാഹിൽ ചേർന്നിട്ടുണ്ട്.
െഎ.എസ്.എല്ലിലേക്ക് വന്ന വമ്പൻ താരങ്ങളുടെ കൂട്ടത്തിലേക്കാണ് കാഹിലിെൻറ പേര് കൂടി ചേർക്കാൻ പോകുന്നത്. നേരത്തെ ഉറുഗ്വായ് ഇതിഹാസം ഡീഗോ ഫോർലാൻ മുംബൈ സിറ്റി എഫ്.സിക്കായി ബൂട്ടണിഞ്ഞിരുന്നു. ഡെൽഹി ഡൈനാമോസിനായി റോബർേട്ടാ കാർലോസും ഇന്ത്യയിലെത്തിയിരുന്നു.
ഇന്ത്യൻ സൂപ്പർലീഗിലെ ജംഷഡ്പുർ എഫ്.സിയുമായി ചേർന്നതിൽ ആവേശഭരിതനാണ്. ക്ലബുമായുള്ള സംഭാഷണത്തിൽ അവരിലുള്ള െപ്രാഫഷണലിസവും ലക്ഷ്യം നേടാനുള്ള ത്വരയും തന്നെ ഹഠാദാകർഷിച്ചതായും കാഹിൽ പറഞ്ഞു. തനിക്ക് പിച്ചിലും പിച്ചിന് പുറത്തും ടീമിനെ സഹായിക്കാന്‍ കഴിയും. തെൻറ പരിചയസമ്പത്ത് അതിന് തന്നെ സഹായിക്കുമെന്നും കാഹില്‍ കൂട്ടിച്ചേർത്തു.
Part 1 of 2 - I'm excited to announce that I'm signing for Jamshedpur FC in the Indian Super League.
— TIM CAHILL (@Tim_Cahill) September 1, 2018
I’ve been really impressed in my conversations with the club by their professionalism and goals for what they want to achieve. pic.twitter.com/uuUcMQ06yi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.