ആംസ്റ്റർഡാം: കളിച്ചു ജയിക്കാവുന്ന അത്ഭുതങ്ങൾക്ക് കഥകളിൽ കേട്ട മായാജാലങ്ങളെക ്കാൾ കൗതുകമുണ്ടെന്ന് ടോട്ടൻഹാമെന്ന ഇംഗ്ലീഷ് ക്ലബും ലുക്കാസ് മോറയെന്ന ബ്രസീലു കാരനും ചേർന്ന് ആംസ്റ്റർഡാമിലെ കളിമുറ്റത്ത് തെളിയിച്ചു. സ്വന്തം മൈതാനത്ത് ആദ്യ പാദം കൈവിടുകയും എവേ മത്സരത്തിെൻറ ആദ്യ പകുതിയിൽ രണ്ടുവട്ടം പിറകിലാകുകയും ചെയ് തിട്ടും 45 മിനിറ്റുകൊണ്ട് കണക്കുപുസ്തകം തിരുത്തിക്കുറിച്ച് ചാമ്പ്യൻസ് ലീഗ് കലാ ശേപ്പാരിന് ടിക്കറ്റുറപ്പിച്ചതിനെ അത്ഭുതമെന്നല്ലാതെ എന്തുവിളിക്കും? ഒരു ദിവസം മുമ്പ് സൂപ്പർതാരം മെസ്സിയുടെ കണ്ണീരുവീണ ടൂർണമെൻറിൽ സമാനമായൊരു അട്ടിമറിയുടെ വീരകഥയുമായാണ് ടോട്ടൻഹാം വ്യാഴാഴ്ച ഡച്ചുമണ്ണിൽ വിജയികളായി മാർച്ച്പാസ്റ്റ ് നടത്തിയത്.
നോക്കൗട്ടിെൻറ ഒാരോഘട്ടത്തിലും വമ്പൻ അട്ടിമറികളുടെ തമ്പുരാൻമാ രായാണ് അയാക്സ് അവസാന നാലിലെത്തിയത്. ആദ്യം നിലവിലെ ചാമ്പ്യൻമാരായ റയൽ മഡ്രിഡിനെയും പിന്നീട് സാക്ഷാൽ റൊണാൾഡോയുടെ യുവൻറസിനെയും വീഴ്ത്തിയവർക്ക് അത്ര വലിയ എതിരാളികളായിരുന്നില്ല പ്രീമിയർ ലീഗിൽ സമീപകാലത്ത് സ്ഥിരതയില്ലാതെ കളിക്കുന്ന ടോട്ടൻഹാം. ആകാരം കുറവായിട്ടും കളികൊണ്ട് ജയിച്ച നേട്ടങ്ങളുടെ ഉയരവുമായി എത്തിയ ഡച്ച് ടീമിനുതന്നെയായിരുന്നു മുൻതൂക്കവും. സ്വന്തം ഗ്രൗണ്ടിൽ ആർത്തുവിളിച്ച കാണികളെ മുന്നിൽ നിർത്തി ആദ്യപകുതിയിൽ രണ്ടുവട്ടം വല ചലിപ്പിച്ച് ലീഡ് മൂന്നാക്കി ഉയർത്തിയവരെ പക്ഷേ, ഒരു ബ്രസീലുകാരൻ ഒറ്റക്ക് തോൽപിച്ചുകളഞ്ഞു, അതും അസാധ്യ ആംഗിളുകളിൽനിന്ന് മൂന്നുവട്ടം ഗോൾ വല ചലിപ്പിച്ച്. രണ്ടാം പാദം 3-2ന് ജയിച്ച ടോട്ടൻഹാം മൊത്തം ഗോൾനില 3-3 ആയെങ്കിലും എവേ ഗോളിെൻറ ആനുകൂല്യവുമായാണ് വിജയികളായത്.
5ാം മിനിറ്റ് (0-1)
കളി ചൂടുപിടിക്കുംമുമ്പ് ഗോൾ വീഴ്ത്തി അയാക്സാണ് വരവറിയിച്ചത്. ഡച്ച് ടീമിന് അനുകൂലമായി ലഭിച്ച കോർണറിൽ ടോട്ടൻഹാം ഗോൾമുഖത്ത് കൂട്ടപ്പൊരിച്ചിലിനിടെ പിന്നിൽനിന്ന് ഒാടിയെത്തി ഡിഫൻഡർ മാത്തിസ് ഡിലിറ്റ് ഉയർന്നുചാടി തലവെച്ചത് ഗോളിയെ കബളിപ്പിച്ച് വലയിൽ. ഗാലറികളിലെ ആരവം പെരുമ്പറ മുഴങ്ങിയ നിമിഷം.
35ാം മിനിറ്റ് (0-2)
ഗോൾ വീണതോടെ പതറിയ ടോട്ടൻഹാം പ്രതിരോധത്തിൽ തുടരെ വിള്ളൽ വീണ നിമിഷങ്ങൾ. പ്രതിരോധം പാളിയ ഇംഗ്ലീഷ് നിരയെ വിറപ്പിച്ച് നിരന്തരം ഡച്ചുപട നടത്തിയ റെയ്ഡുകളിലൊന്ന് ഹകീം സിയെക്കാണ് ഗോളാക്കി മാറ്റിയത്. പോസ്റ്റിനരികെ കാൽപാകത്തിൽ ഡുസാൻ ടാഡിച്ച് നൽകിയ പാസ് ഇടങ്കാലുകൊണ്ട് മനോഹരമായി പോസ്റ്റിെൻറ മൂലയിലേക്ക് പായിക്കുകയായിരുന്നു മൊറോക്കൻ താരം. ഇരുപാദങ്ങളിലുമായി അതോടെ അയാക്സ് ലീഡ് 3-0.
55ാം മിനിറ്റ് (1-2)
ആദ്യ പകുതി അയാക്സിന് വിട്ടുകൊടുത്ത ടോട്ടൻഹാം അടുത്ത പകുതിയിൽ പക്ഷേ, പുതിയ നയം നടപ്പാക്കാനാണ് മൈതാനത്തെത്തിയത്. ഒാരോ പൊസിഷനിലും കളിയുടെ രസതന്ത്രം മാറ്റിയ മൗറീഷ്യോ പൊച്ചറ്റീനോയുടെ നല്ല മക്കളായി പന്തുതട്ടിയ ഇംഗ്ലീഷ് നിര നിരന്തരം ആക്രമിച്ചതോടെ അയാക്സ് േപാസ്റ്റിൽ അപകടം മണത്തു. ഡെലെ അലി തുടക്കമിട്ട കൗണ്ടർ അറ്റാക്കിലായിരുന്നു ആദ്യ മറുപടി ഗോൾ. അതിവേഗവുമായി മധ്യനിര പിന്നിട്ട അലി നൽകിയ പാസ് അതിലേറെ വേഗത്തിൽ കാലിലെടുത്ത് ഗോളിയെയും കബളിപ്പിച്ച് മോറ ഗോളാക്കി മാറ്റി.
59ാം മിനിറ്റ് (2-2)
മോറയുടെ ക്ലാസിൽ വിരിഞ്ഞതായിരുന്നു ഹോട്സ്പറിനെ സ്വപ്നങ്ങളിലേക്ക് തിരികെയെത്തിച്ച ഇൗ അത്ഭുത ഗോൾ. ടോട്ടൻഹാം മുന്നേറ്റം കൂട്ടായി നടത്തിയ നീക്കം അയാക്സ് ഗോളി ആന്ദ്രെ ഒനാനയുടെ കൈകളിൽ തടഞ്ഞ് തിരികെയെത്തിയപ്പോൾ പന്ത് തക്കം പാർത്തിരുന്ന മോറയുടെ കാലുകളിൽ. തൊട്ടുരുമ്മി ഇടംവലം നിന്ന എതിർ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് മനോഹരമായി പോസ്റ്റിലേക്ക്. ഗോളിപോലും പ്രതീക്ഷിക്കാത്ത ആംഗിളിൽനിന്നു വന്ന ഷോട്ട് അനായാസം ഗോൾ.
96ാം മിനിറ്റ് (3-2)
വീര്യം വീണ്ടെടുത്ത ചുണക്കുട്ടികളായി മൈതാനം വാണ ടോട്ടൻഹാം ത്രസിപ്പിക്കുന്ന നീക്കങ്ങൾ തുടർന്നെങ്കിലും ഗോൾ മാത്രം പിറന്നില്ല. അവസാന വിസിലിന് റഫറിയും താനവുമൊരുങ്ങുന്നതിനിടെയായിരുന്നു ഭാഗ്യ നീക്കം.
തിരമാല തീർത്ത് ഗോളി മുന്നേറ്റവും കടൽഭിത്തി കണക്കെ അയാക്സ് പ്രതിരോധവും ഒന്നിനൊന്ന് മികച്ച് പൊരുതുന്നതിനിടെ പെനാൽറ്റി ബോക്സിൽ ലഭിച്ച പന്ത് രണ്ടു പേരുടെ കാലുകൾക്കിടയിലൂടെ മോറ പോസ്റ്റിൽ അടിച്ചുകയറ്റുകയായിരുന്നു. അതുവരെയും ആവേശംകൊണ്ട് മതിമറന്ന ആതിഥേയനിര വിശ്വസിക്കാനാവാതെ മുഖം കുനിച്ച് മൈതാനത്തുവീണപ്പോൾ മറുവശത്ത് അവിശ്വസനീയ ജയത്തിെൻറ അർമാദമായിരുന്നു. ആദ്യ ഇലവനിൽപോലും ഉറപ്പുലഭിച്ചിട്ടില്ലാത്തൊരുവൻ പകരക്കാരനായി എത്തി ഹാട്രിക് േനട്ടവുമായി ടീമിനെ ഒറ്റക്ക് വിജയതീരത്തേക്ക് കൈപിടിച്ചു നടന്നതിെൻറ അത്ഭുതമായിരുന്നു.
ജൂൺ ഒന്നിന് മഡ്രിഡിൽ സ്വന്തം നാട്ടുകാരായ ലിവർപൂളുമായാണ് ഫൈനൽ പോരാട്ടം. അതുതോറ്റാൽ പോലും ടോട്ടൻഹാമിന് ആഘോഷം ഒടുങ്ങിയേക്കില്ല.
അത്രമേൽ മധുരതരമായിരുന്നു ഇൗ വിജയം. ‘എെൻറ ടീം ചരിത്രത്തിലെ അത്ഭുതമാണ് കുറിച്ചതെന്നും വിശ്വസിക്കാനാവുന്നില്ലെന്നു’മായിരുന്നു കോച്ച് പൊച്ചെറ്റീനോയുടെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.