ലണ്ടൻ: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാനത്തോടടുക്കുേമ്പാൾ വീണ്ടും ട്വിസ്റ്റ്. ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി െപാരുതുന്നതിനിടെ ടോട്ടൻഹാമിന് അടിതെറ്റി.
ബേൺമൗത്തിനെതിരായ നിർണായക മത്സരത്തിൽ 1-0ത്തിനാണ് ടോട്ടൻഹാമിെൻറ തോൽവി. സ്ട്രൈക്കർ ഹ്യോങ് മിൻ സണും പകരക്കാരനായെത്തിയ ജുവാൻ ഫോയ്തും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയപ്പോൾ, ഒമ്പതു പേരുമായി അവസാനംവരെ പൊരുതിയ ടോട്ടൻഹാം 91ാം മിനിറ്റിലാണ് ഗോൾ വഴങ്ങിയത്.
ബേൺമൗത്തിെൻറ മിഡ്ഫീൽഡർ നഥാൻ അകെയാണ് ടോട്ടൻഹാമിെൻറ കഥകഴിച്ചത്. നാലു മത്സരത്തിനിടെ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിസ്റ്റുകളുടെ മൂന്നാം തോൽവിയാണിത്. ഒരു മത്സരം മാത്രം ബാക്കിയുള്ള ടോട്ടൻഹാം 70 പോയൻറുമായി മൂന്നാം സ്ഥാനത്താണ്.
ഒരു കളി കുറവുകളിച്ച ചെൽസി 68 പോയൻറുമായി തൊട്ടുപിറകിലും. യോഗ്യത ഉറപ്പിക്കാൻ ഇതോടെ ടോട്ടൻഹാമിന് അവസാന മത്സരംവരെ കാത്തിരിക്കണം.
എവർട്ടനാണ് അവസാന മത്സരത്തിൽ ടോട്ടൻഹാമിെൻറ എതിരാളി. 43ാം മിനിറ്റിൽ സൺ ഹോങ് മിന്നിനും 48ാം മിനിറ്റിൽ യുവാൻ ഫോയ്തിനും ചുവപ്പ് കാർഡ് ലഭിച്ചതാണ് ഇവരുടെ താളംതെറ്റിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.