വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി, സഹസ്രാബ്ദ പിറവിക്കൊപ്പം ജനിച്ചവരുടെ ബഹളമാണ് ഇൗ കൗമാര ലോകകപ്പ്. കട്ട് ഒാഫ് തീയതിയായ ‘2000 ജനുവരി ഒന്നിനോ ശേഷമോ പിറന്നവർക്കു മാത്രമേ ലോകകപ്പിൽ കളിക്കാനാവൂ എന്നതിനാൽ അതേ ദിവസം തന്നെ ജനനതീയതിയുള്ളവർ നിരവധി. ആഫ്രിക്കൻ ടീമായ നൈജറാണ് അവരിൽ മുമ്പൻ. അരങ്ങേറ്റക്കാരുടെ സംഘത്തിൽ അഞ്ചു പേരാണ് ജനുവരി ഒന്നിൽ തന്നെ പിറന്നത്.
കോസ്റ്ററീകയുടെ മധ്യനിരക്കാരൻ ആന്ദ്രെ ഹെർണാണ്ടസ്, ജർമൻ ഫോർവേഡ് നികോളസ് ക്യൂൻ, ഇറാഖിെൻറ മധ്യനിരക്കാരൻ അബ്ബാസ് അലി, കൊറിയൻ ഡിഫൻഡർ ചാ ക്വാങ്, തുർക്കിയുടെ സഹൻ അകിയുസ് എന്നിവരും സഹസ്രാബ്ദ പിറവിക്കൊപ്പം ജനിച്ചവരായുണ്ട്.
ഇന്ത്യയിലെ ജനുവരിക്കാർ
ഇന്ത്യക്കാരിൽ ജനുവരി ഒന്നുകാരില്ലെങ്കിലും തൊട്ടടുത്ത തീയതികളിൽ പിറന്നവരുണ്ട്.
മുന്നേറ്റനിരയിലെ നോങ്ദാംബ നാവോറം (2000 ജനുവരി 2), പ്രതിരോധത്തിലെ ബോറിസ് സിങ് താങ്ജാം (ജനുവരി 3), മധ്യനിരയിലെ അഭിജിത് സർകാർ (ജനുവരി 5), ഗോൾകീപ്പർ സണ്ണി ധലിവാൽ (ജനുവരി 30) എന്നിവരാണ് സഹസ്രാബ്ദത്തിെൻറ തുടക്കത്തിൽ പിറന്നവർ.
കുഞ്ഞൻ ഇസിയാഗ; പ്രായം 14
കൗമാര ലോകകപ്പിലെ കുഞ്ഞുതാരമായി ഗിനിയുടെ പ്രതിരോധക്കാരൻ ഇസിയാഗ കാമറ. 2002 ഡിസംബർ 30ന് പിറന്ന ഇസിയാഗക്ക് പ്രായം 14 വയസ്സും ഒമ്പത് മാസവും നാല് ദിവസവും മാത്രം. ഗിനിയൻ ക്ലബായ ഹാഫിയ എഫ്.സിയുടെ അക്കാദമി താരമാണ് ഇസിയാഗ. ഗിനിയുടെ േഗാളി ഇബ്രാഹിം സിലയും, മുന്നേറ്റക്കാരൻ ഫാൻഡെ ടുറെയും 14 വയസ്സുകാർ തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.