മഡ്ഗാവ്: കേരളത്തിെൻറ മനം കവർന്ന് ഗോവയിലെത്തിയ ബ്രസീലിന് ഇന്ന് മൂന്നാം പോരാട്ടം. മഡ്ഗാവിൽ നടക്കുന്ന ഗ്രൂപ് ഡി മത്സരത്തിൽ നൈജറാണ് എതിരാളികൾ. ഗ്രൂപ് ഘട്ടത്തിൽ സുരക്ഷിത സ്ഥാനമുറപ്പിച്ച കാനറികൾ ഇന്ന് നൈജറിനെതിരെ വിജയം നേടി ഗ്രൂപ്ചാമ്പ്യന്മാരാവുകയാണ് ലക്ഷ്യം. ഗ്രൂപ് ചാമ്പ്യന്മാരായാൽ ബ്രസീലിെൻറ പ്രീ ക്വാർട്ടർ മത്സരത്തിന് വേദിയാവാനുള്ള ഭാഗ്യവും കൊച്ചിക്ക് ലഭിക്കും.
മഡ്ഗാവിലെ ആദ്യ മത്സരത്തിൽ ഇറാനും കോസ്റ്ററീകയുമാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ് സിയിൽ ജർമനിയെ മടക്കമില്ലാത്ത നാല് ഗോളിന് ഞെട്ടിച്ചാണ് ഇറാെൻറ വരവ്. കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച ഇറാൻ പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചതിനാൽ ഇത് വെറും പരിശീലന മത്സരമായിരിക്കും. എന്നാൽ, കോസ്റ്ററീകക്ക് ജയം അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.