ന്യൂഡൽഹി: കൗമാര ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ മണ്ണിൽ ആവേശമായി ട്രോഫി പര്യടനം ആരംഭിച്ചു. ആതിഥേയരുടെ മത്സരങ്ങൾക്ക് വേദിയാവുന്ന തലസ്ഥാനനഗരിയിൽ പ്രൗഢഗംഭീരമായ സദസ്സിനുമുമ്പാകെ അവതരിപ്പിച്ച ട്രോഫി ഇനി ടൂർണമെൻറിെൻറ വേദികളിലേക്ക് പ്രയാണമാരംഭിക്കും. ന്യൂഡൽഹിയിലെ ധ്യാൻചന്ദ് നാഷനൽ സ്റ്റേഡിയത്തിലായിരുന്നു കുരുന്ന് ഫുട്ബാൾ താരങ്ങളെ സാക്ഷിയാക്കി കൗമാര ചാമ്പ്യന്മാരുടെ കിരീടം വെളിച്ചം കണ്ടത്.
മുൻ നൈജീരിയൻ താരം അഫ്ലബി റബിഉ, ടൂർണമെൻറ് ഡയറക്ടർ യാവിയർ സെപ്പി, കേന്ദ്രമന്ത്രിമാർ, ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ട്രോഫി പര്യടനം ആരംഭിച്ചത്. പൊതുജനങ്ങൾക്ക് കാണാനും ചിത്രം പകർത്താനുമായി കപ്പ് ഞായറാഴ്ച രാജ്യകവാടമായ ഇന്ത്യ ഗേറ്റിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.