ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യയെ ആദ്യമായി പ്രതിനിധാനം ചെയ്ത മലയാളി താരം കെ.പി രാഹുലിന് പരിക്ക്. അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ മുഴുവന്‍ നേരവും കളിച്ച് ശ്രദ്ധപിടിച്ചു പറ്റിയ രാഹുല്‍ കണങ്കാലിനേറ്റ പരിക്ക് കാരണം ശനിയാഴ്ച പരിശീലനത്തിനിറങ്ങിയില്ല. കാലിന് നീര്‍ക്കെട്ടുള്ള രാഹുല്‍ ഞായറാഴ്ച അവസാനവട്ട പരിശീലനത്തിലും സജീവമായിരുന്നില്ല.
ഒരു മത്സരത്തില്‍ സസ്പെന്‍ഷനിലായിരുന്ന ബോറിസ് സിങ്ങിന് പകരക്കാരനായി അവസരം ലഭിച്ച രാഹുല്‍ കോച്ച ് ഡിമാറ്റിസിെൻറ പ്രതീക്ഷക്കൊത്ത പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ന് രാഹുലിന് പകരം ബോറിസ് തിരിച്ചത്തെും. ഇന്ത്യയുടെ അവസാന മത്സരത്തിനുമുമ്പ് രാഹുലിെൻറ പരിക്ക് ഭേദമാവുമെന്ന പ്രതീക്ഷയിലാണ് പിതാവ് പ്രവീൺ. കൊളംബിയക്കെതിരായ മത്സരം കാണാനുണ്ടാവണമെന്ന ആഗ്രഹം പങ്കുവെച്ചിരുന്ന പ്രവീണ്‍ ബിസിനസ്പരമായ കാരണങ്ങളാല്‍ ഇന്നത്തെ യാത്രയും മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.