കൊച്ചി: സൂപ്പർ പോരിെൻറ കിക്കോഫിനുശേഷം കൊച്ചി മരണപ്പോരിെൻറ ആവേശമുഖത്ത്. കിരീട സാധ്യതകളുടെ അമരത്ത് തുഴയെറിയുന്ന ബ്രസീലും സ്പെയിനും കൗമാര ലോകകപ്പിെൻറ മരണഗ്രൂപ്പിൽ ചൊവ്വാഴ്ച വീണ്ടും ബൂട്ടുകെട്ടുന്നു. വമ്പന്മാർ ഏറ്റുമുട്ടിയ ക്ലാസിക് മത്സരത്തിൽ 2-1ന് ജയം സ്വന്തമാക്കിയ ബ്രസീൽ വടക്കൻ കൊറിയയുടെ താരതമ്യേന ദുർബലമായ എതിർപ്പിനെ നേരിടാനൊരുങ്ങുേമ്പാൾ ഉന്നമിടുന്നത് പ്രീക്വാർട്ടർ െബർത്താണ്. ചൊവ്വാഴ്ച രാത്രി എട്ടിനാണ് മത്സരം.
എന്നാൽ, ടികിടാകയുടെ ആകർഷണീയതയിലൂന്നി പന്തുതട്ടുന്ന സ്പെയിനിന് അത്ര അനായാസമല്ല കാര്യങ്ങൾ. ആഫ്രിക്കയിൽനിന്ന് നടാടെ ഒരു ഫിഫ ലോകകപ്പിന് യോഗ്യത നേടിയ നൈജർ ഉയർത്തുന്ന വെല്ലുവിളി ഫുട്ബാൾ പാരമ്പര്യത്താൽ അനുഗൃഹീതമായ സ്പെയിനിന് ഇന്ന് മറികടന്നേ തീരൂ. വൈകീട്ട് അഞ്ചിന് തുടങ്ങുന്ന മത്സരത്തിൽ സ്പെയിനിനെ വീഴ്ത്തിയാൽ നൈജർ പ്രീക്വാർട്ടറിൽ ഇടമുറപ്പിക്കും.
സ്പെയിനിന് ജയിച്ചേ തീരൂ
പാസിങ് ഗെയിമിെൻറ മിടുക്കിൽ ഒന്നാന്തരമായി ആക്രമിച്ചു കയറുകയും ഒപ്പം പഴുതടച്ച് പ്രതിരോധിക്കുകയും ചെയ്ത ബ്രസീലിെൻറ സ്ഥാനത്ത് ഇക്കുറി എതിരാളികളായി നൈജറെത്തുേമ്പാൾ സ്പെയിനിന് കാര്യങ്ങൾ കുറേക്കൂടി എളുപ്പമാവും. കരുത്തരായ എതിരാളികൾക്കെതിരെ ഡിഫൻസിന് പ്രാമുഖ്യം നൽകി നൈജർ കോട്ട ബലപ്പെടുത്തുേമ്പാൾ മധ്യനിരയിൽ നീക്കങ്ങൾ മെനയാൻ സ്പാനിഷ് പടക്ക് കൂടുതൽ ഇടവും സാവകാശവും ലഭിക്കും.
പൊസഷൻ ഗെയിമിലൂന്നിയ സ്പാനിഷ് തന്ത്രങ്ങൾ ആശിക്കുന്ന രീതിയിൽ പ്രാവർത്തികമാക്കണമെങ്കിൽ മുൻനിരക്കും മധ്യനിരക്കുമിടയിൽ ചാലകശക്തിയാവേണ്ട ബാഴ്സലോണ അക്കാദമി താരം സെർജിയോ ഗോമസ് സ്വതഃസിദ്ധമായ ഗെയിം പുറത്തെടുക്കേണ്ടതുണ്ട്. റയൽ മഡ്രിഡ് അക്കാദമിയിൽനിന്നുള്ള മുഹമ്മദ് മുഖ്ലിസും വലൻസിയൻ താരമായ ഫെറാൻ ടോറസുമായിരുന്നു ബ്രസീലിനെതിരെ സ്പെയിനിനുവേണ്ടി ഉശിരോടെ കരുക്കൾ നീക്കിയത്. ആദ്യ കളിയിൽ തിളങ്ങാതെപോയ ആൽവാരോ ഗാർസിയക്കു പകരം റയൽ അക്കാദമിയിൽനിന്നുള്ള മിഡ്ഫീൽഡർ അേൻറാണിയോ ബ്ലാേങ്കായെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയേക്കും. ക്യാപ്റ്റൻ ആബേൽ റൂയിസിെൻറ പ്രഹരശേഷി പുറത്തെടുക്കേണ്ട മത്സരം കൂടിയാണിത്.
നെഞ്ചുറപ്പോടെ നൈജർ
നഷ്ടപ്പെടാൻ ഒന്നുമില്ലെന്നതു തന്നെയാണ് നൈജറിനെ ആവേശംകൊള്ളിക്കുന്നത്. ആദ്യ മത്സരത്തിലെ വിജയത്തോടെ നിറമുള്ള പ്രതീക്ഷകളിലാണ് അവരിപ്പോൾ. അഞ്ചുവട്ടം ലോക ചാമ്പ്യന്മാരായ നൈജീരിയയെ ആഫ്രിക്കൻ യോഗ്യത റൗണ്ടിൽ അട്ടിമറിച്ച വീര്യം തങ്ങളുടെ പാദങ്ങളിലുണ്ടെന്ന് കോച്ച് ഇസ്മാലിയ തിമോകോ യൂറോപ്യൻ ചാമ്പ്യന്മാർക്ക് മുന്നറിയിപ്പു നൽകുന്നുമുണ്ട്.
‘‘ബ്രസീലും സ്പെയിനുമൊക്കെ ഫുട്ബാളിലെ പവർ ഹൗസുകളായിരിക്കാം. അങ്ങനെ അവരെ വിശേഷിപ്പിക്കുന്നത് സീനിയർ തലത്തിലെ പ്രകടനം അടിസ്ഥാനമാക്കിയാണ്. എന്നാൽ, അണ്ടർ 17 കാറ്റഗറിയിൽ ഞങ്ങൾക്കും ചിലതൊക്കെ കഴിയും’’ -തിമോകോ പറയുന്നു. നൈജർ പരമ്പരാഗതമായ 4-4-2 ശൈലിയിൽ മൈതാനത്തെത്തുേമ്പാൾ സ്പാനിഷ് മോഹങ്ങൾ വിന്യസിക്കപ്പെടുന്നത് ആക്രമണത്തിന് സവിശേഷ പ്രാധാന്യം നൽകുന്ന 3-3-4 ശൈലിയിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.