സോൾ: കൗമാര ഫുട്ബാളിലെ ലോകജേതാക്കളെ ഇന്നറിയാം. ദക്ഷിണ കൊറിയ വേദിയാവുന്ന അണ്ടർ 20 ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ ഇംഗ്ലണ്ടും വെനിസ്വേലയും കൊമ്പുകോർക്കും. കൗമാര കിരീടപ്പോരാട്ടത്തിൽ ഇരുവരും ഇതാദ്യമായാണ് ഫൈനലിൽ കളിക്കുന്നത്. ലക്ഷ്യം ആദ്യ ലോക കിരീടവും.
അണ്ടർ 20 ഫുട്ബാളിലെ ആദ്യ കിരീടമെന്ന മോഹത്തിനൊപ്പം മറ്റൊരു ചരിത്ര നേട്ടത്തിന് കൂടിയാണ് ഇംഗ്ലണ്ട് ബൂട്ടണിയുന്നത്. 1966ൽ ബോബി മൂറും ബോബി ചാൾട്ടനും നയിച്ച സീനിയർ ടീം സമ്മാനിച്ച ഫിഫ ലോകകിരീടത്തിനു ശേഷം ഇംഗ്ലണ്ടിനൊരു സുപ്രധാന കപ്പ്. 51 വർഷത്തിനിടെ ഒരു മുൻനിര ടൂർണമെൻറിലും കിരീടം ചൂടാത്ത ഇംഗ്ലണ്ട് കൗമാര ഫുട്ബാളിൽ 20 വർഷത്തെ വിജയദാരിദ്ര്യം തിരുത്തിയെഴുതിയാണ് ഇക്കുറി ചരിത്രത്തിലാദ്യമായി ഫൈനലിൽ ഇടംപിടിച്ചത്. 1997 ലോകകപ്പിൽ മെക്സികോക്കെതിരെ ജയിച്ച ശേഷം ഒരിക്കൽപോലും ഇംഗ്ലണ്ട് അണ്ടർ 20 മത്സരത്തിൽ ജയിച്ചിരുന്നില്ല. ഇൗ പതിവ് ദക്ഷിണ കൊറിയയിൽ തിരുത്തിക്കുറിച്ചപ്പോൾ, കണ്ടത് വിജയ യാത്രയായി.
ഗ്രൂപ് റൗണ്ടിൽ രണ്ടു ജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനം. പ്രീക്വാർട്ടറിൽ കോസ്റ്ററീകയെയും (2-1), ക്വാർട്ടറിൽ മെക്സികോയെയും (1-0), സെമിയിൽ ഇറ്റലിയെയും (1-0) വീഴ്ത്തിയാണ് ചെൽസി താരം ഡൊമനിക് സോളങ്കിയും ലുക്മാനും നയിക്കുന്ന ഇംഗ്ലണ്ടിെൻറ യാത്ര. ബോബി ചാൾട്ടൻ സംഘത്തിെൻറ ലോക ചാമ്പ്യൻപട്ടത്തിനു ശേഷം ദേശീയ ടീം ഒരു ചാമ്പ്യൻഷിപ്പിെൻറയും ഫൈനലിൽ കളിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.