ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് പോരാട്ടങ്ങൾക്ക് തിരശ്ശീല വീഴാനിരിക്കെ ജയവ ും നോക്കൗട്ടും തേടി കരുത്തർ ഇന്ന് കളത്തിൽ. രണ്ടു മത്സരങ്ങൾ മാത്രം ശേഷിക്കെ പ്രമുഖരി ലേറെയും അപകടരേഖക്കു മുകളിലാണെങ്കിലും ജയം തേടിയാണ് ലിവർപൂൾ, ചെൽസി, ബാഴ്സ, അയാ ക്സ് ടീമുകൾ ബൂട്ടുകെട്ടുന്നത്.
ലിവർപൂൾ- x നാപോളി
ആദ്യ കളിയിൽതന്നെ ചാമ്പ്യൻ ക്ലബിെൻറ ചിറകരിഞ്ഞ് വിസ്മയിപ്പിച്ചവർ ഇന്ന് ആൻഫീൽഡിൽ അതേ എതിരാളികൾക്കെതിരെ ഇറങ്ങുേമ്പാൾ പ്രതീക്ഷയെക്കാളേറെ ആശങ്കകളാണ് ഇറ്റാലിയൻ ടീമിന്. നാപോളിയുടെ കളിമുറ്റത്ത് ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു അന്ന് ലിവർപൂൾ വീണത്. പക്ഷേ, കളിയേറെ മാറിയിട്ടുണ്ടിപ്പോൾ. നാപോളി ടീമിനെ വലച്ച് ആഭ്യന്തരപ്രശ്നങ്ങൾ തുടരുന്നു. മാനേജ്മെൻറും കളിക്കാരും തമ്മിലാണ് പ്രശ്നം. കളി ആൻഫീൽഡിലേക്ക് മാറുന്നുവെന്നത് അതിനെക്കാൾ വലിയ ഭീഷണി.
സ്വന്തം മൈതാനത്ത് ലിവർപൂൾ പ്രകടിപ്പിക്കുന്ന ഉഗ്രശേഷിക്കു മുന്നിൽ മുട്ടിടിക്കാത്തവരില്ല. കഴിഞ്ഞ വർഷവും ഇതേ ടീമുകൾ ഒരേ ഗ്രൂപ്പിൽ കളിച്ചതാണ്. സ്വന്തം മൈതാനങ്ങളിൽ ഇരു ടീമും ജയം പങ്കിട്ടു. ലിവർപൂൾ അടുത്തിടെ പ്രീമിയർ ലീഗിൽ ഒരു കളിപോലും തോറ്റിട്ടില്ല. പോയൻറ് നിലയിൽ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലും. മുഹമ്മദ് സലാഹ് കൂടി തിരിച്ചെത്തുന്ന ചുവപ്പൻപടക്ക് വീര്യം കൂടും. മറുവശത്ത്, മുന്നേറ്റത്തിൽ ലോറൻസോ ഇൻസൈൻ, അർകാഡിയൂസ് മിലിക് എന്നിവരില്ലാതെയാണ് നാപോളി ഇറങ്ങുക. ഒരു പോയൻറ് ലീഡുമായി ലിവർപൂൾ ഒന്നാം സ്ഥാനത്തും നാപോളി രണ്ടാമതുമാണ് ഗ്രൂപ്പിൽ.
ബാഴ്സ x ഡോർട്മുണ്ട്
ചാമ്പ്യൻസ് ലീഗിൽ 2013 മുതൽ സ്വന്തം മൈതാനത്ത് തോൽവിയറിഞ്ഞിട്ടില്ലാത്ത കറ്റാലൻനിരക്കെതിരെ അവരുടെ തട്ടകത്തിൽ അങ്കം കുറിക്കുന്നതിെൻറ ആധിയുമായാണ് ജർമൻ ടീം ബൊറൂസിയ ഡോർട്മുണ്ട് ഇന്ന് ഇറങ്ങുന്നത്. ഡോർട്മുണ്ട് മൈതാനത്ത് നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ഇരുവരും ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്ന് ജയിക്കാനായാൽ ബാഴ്സക്ക് നോക്കൗട്ട് ഉറപ്പിക്കാമെന്നു മാത്രമല്ല, ഒരു കളി ബാക്കിനിൽക്കെ പട്ടികയിൽ ഒന്നാമന്മാരുമാകാം. ഗ്രീസ്മാൻ ഒരിക്കൽകൂടി നിഴലായിട്ടും മെസ്സി-സുവാരസ്-ഡെംബലെ കൂട്ടുകെട്ട് മികച്ച പ്രകടനം നിലനിർത്തുന്നതാണ് ബാഴ്സക്ക് മുൻതൂക്കം നൽകുന്നത്.
മരണഗ്രൂപ്പായി എച്ച്
ഏഴു പോയൻറ് പങ്കിട്ട് മൂന്നു ടീമുകൾ യോഗ്യതക്കായി പൊരുതുന്ന ഗ്രൂപ് എച്ചിലെ ഹൈ വോൾട്ടേജ് മത്സരമാണ് ചെൽസിയും വലൻസിയയും തമ്മിലേത്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 2-1ന് തോറ്റെങ്കിലും ഒപ്പം നിന്നുകളിച്ച് നീലക്കുപ്പായക്കാർ കൈയടി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.