ക്വലാലംപൂർ: അവസാന വിസിൽ വരെ വീരോചിതം പോരാടിയ ഇന്ത്യൻ കൗമാരസംഘം ഒടുവിൽ അടിയറവ് പറഞ്ഞു. അണ്ടർ 16 എ.എഫ്.സി കപ്പിൽ 16 വർഷത്തെ ഇടവേളക്കുശേഷം ക്വാർട്ടർ ഫൈനലിൽ കടന്ന ഇന്ത്യ കരുത്തരായ ദക്ഷിണ കൊറിയയോടാണ് ഏകപക്ഷീയമായ ഒരു ഗോളിന് കീഴടങ്ങിയത്. 68ാം മിനിറ്റിൽ റീബൗണ്ടിൽനിന്ന് ലക്ഷ്യംകണ്ട പകരക്കാരൻ ജിയോങ് സാങ് ബിൻ ആണ് നിർണായക ഗോൾ നേടിയത്.
സെമി കാണാതെ മടങ്ങേണ്ടിവന്നതോടെ ഇന്ത്യക്ക് അടുത്തവർഷം പെറു ആതിഥ്യം വഹിക്കുന്ന അണ്ടർ 17 ലോകകപ്പിന് യോഗ്യത നേടാനുള്ള അവസരം നഷ്ടമായി. കഴിഞ്ഞതവണ അണ്ടർ 17 ലോകകപ്പിന് ആതിഥ്യംവഹിച്ച ഇന്ത്യക്ക് കൊറിയക്കെതിരെ ജയിച്ചിരുെന്നങ്കിൽ തുടർച്ചയായി രണ്ടാം ലോകകപ്പിൽ കളിക്കാമായിരുന്നു. ഗ്രൂപ് ഘട്ടത്തിൽ ഒരു ഗോൾ വഴങ്ങാതെ ഡസൻ ഗോളുകൾ എതിരാളികളുടെ വലയിൽ അടിച്ചുകയറ്റിയെത്തിയ കരുത്തരായ കൊറിയക്കെതിരെ ഒരു ഗോളിന് മാത്രമേ അടിയറവ് പറഞ്ഞുള്ളൂ എന്നതിൽ ഇന്ത്യക്ക് അഭിമാനിക്കാം.
അവസാന നിമിഷം വരെ കൊറിയൻ ആക്രമണങ്ങളെ മെയ്യും മനവും നൽകി പ്രതിരോധിച്ച് എതിരാളികളെ മുൾമുനയിൽ നിർത്തിയ ബിബിയാനോ ഫെർണാണ്ടസിെൻറ കുട്ടികൾക്ക് തലയുയർത്തിതന്നെ മലേഷ്യയിൽനിന്ന് മടങ്ങാം. ഒന്നിനുപിറകെ ഒന്നായി അലയടിച്ചെത്തിയ കൊറിയൻ ആക്രമണങ്ങളെ ചെറുത്തുനിന്ന ഗോൾകീപ്പർ നീരജ് കുമാറും മലയാളി താരം ഷഹ്ബാസ് അഹ്മദ് മുത്തേടത്ത് അടങ്ങുന്ന പ്രതിരോധനിരയുമായിരുന്നു ഇന്ത്യയുടെ ഹീേറാസ്.
വേഗവും സാേങ്കതികത്തികവും കൂടുതലുള്ള കൊറിയക്കാരെ നെഞ്ചുറപ്പുകൊണ്ട് നേരിട്ടായിരുന്നു ഇന്ത്യയുടെ പോരാട്ടം. കൊറിയൻ ആക്രമണങ്ങളുടെ ഇടവേളകളിൽ കിട്ടിയ അപൂർവം അവസരങ്ങളിൽ ഇന്ത്യൻ മുൻനിരക്ക് കാര്യമായി മുന്നേറാനുമായില്ല. ടൂർണമെൻറിലുടനീളം മങ്ങിയ മുന്നേറ്റനിരക്ക് കൊറിയക്കെതിരെയും തിളങ്ങാനായില്ല. നാലു കളികളിൽ ഒരു ഗോൾ മാത്രം വഴങ്ങിയ ഇന്ത്യ അടിച്ചതും ഒരു ഗോൾ മാത്രം.
കൊറിയക്കെതിരെയും ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. ഒരു മണിക്കൂറിലധികം സമയം അത് വിജയിച്ചെങ്കിലും ഒടുവിൽ പിടിച്ചുനിൽക്കാനായില്ല. ദക്ഷിണ കൊറിയയെ കൂടാതെ ജപ്പാൻ, ആസ്ട്രേലിയ, താജികിസ്താൻ ടീമുകളും സെമിയിലെത്തി. നാലു ടീമുകളും അണ്ടർ 17 ലോകകപ്പിന് യോഗ്യത നേടുകയും ചെയ്തു. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ ജപ്പാൻ ആസ്ട്രേലിയയെയും താജികിസ്താൻ കൊറിയയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.