ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പിെൻറ വളൻറിയർ സേവനത്തിന് 84 രാജ്യങ്ങളിൽനിന്നായി അപേക്ഷകളുമായെത്തിയത് 29,358 പേർ. ഫിഫ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പേർ വളൻറിയർ സേവനത്തിന് തയാറായി അപേക്ഷകൾ സമർപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. 18 മുതൽ 72 വരെയുള്ളവരിൽനിന്നായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്. ഏറ്റവും കൂടുതൽ അേപക്ഷകൾ എത്തിയത് ഡൽഹിയിൽ നിന്നാണ്. കൊച്ചിയിൽ വളൻറിയർ സേവനം ലഭിക്കാനാണ് അപേക്ഷ നൽകിയവരിൽ 38.27 ശതമാനവും പ്രഥമപരിഗണന നൽകിയത്.16.95 ശതമാനം ഡൽഹിക്കും 13.69 ശതമാനം പേർ മുംബൈക്കുമാണ് പരിഗണന നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.