ലണ്ടൻ: ചാമ്പ്യൻസ് ലീഗിലെ ഗോൾവേട്ട ഇംഗ്ലീഷ് പ്രീമിയർ ലീഗിലും തുടർന്നപ്പോൾ തരിപ്പണമായത് ഹഡേർസ്ഫീൽഡ് ടൗണും ക്രിസ്റ്റൽ പാലസും. ഇരുവർക്കുമെതിരെ നാലു ഗോൾ വീതമടിച്ച് ടോട്ടൻഹാമും മാഞ്ചസ്റ്റർ യുനൈറ്റഡും ജൈത്രയാത്ര തുടർന്നു. മൂന്നാം മിനിറ്റിൽ തന്നെ ഗോൾവേട്ടക്ക് തുടക്കമിട്ടാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ഒരുങ്ങിയത്.
മാർകോസ് റാഷ്ഫോഡ് പന്ത് ഒരുക്കിക്കൊടുത്തപ്പോൾ, യുവാൻ മാറ്റയാണ് സ്കോർ ചെയ്തത്. 35ാം മിനിറ്റിലും 49ാം മിനിറ്റിലും മറൗൻ ഫെല്ലെയ്നി സ്കോർ നേടിയതോടെ യുനൈറ്റഡ് വിജയം ഉറപ്പിച്ചു. അവസാന സമയത്ത് (86ാം മിനിറ്റ്) അേൻറാണിയോ മാർഷൽ നൽകിയ പാസിൽ ലുകാകുവും ഗോൾ നേടിയതോടെ ക്രിസ്റ്റൽ പാലസ് തകർന്നു. ഇതോടെ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 19 പോയൻറുമായി യുനൈറ്റഡ് ഒന്നാം സ്ഥാനത്താണ്. ഒമ്പത്, 23 മിനിറ്റുകളിലായിരുന്നു ടോട്ടൻഹാമിനായി ഹാരി കെയിൻ ഗോൾ നേടിയത്. ബെൻ ഡേവിസും മോസ സിസോക്കുവുമാണ് മറ്റു സ്കോറർമാർ. ഏഴു മത്സരത്തിൽ ഇതോടെ ടോട്ടൻഹാമിന് 14 പോയൻറായി.
മറ്റു മത്സരങ്ങളിൽ വെസ്റ്റ് ഹാം യുനൈറ്റഡ് സ്വാൻസീ സിറ്റിയെയും (1-0) സ്റ്റോക് സിറ്റി (2-0) സതാംപ്ടണിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.