ന്യൂയോർക്: ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മഡ്രിഡിന് തോൽവി. ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ യുനൈറ്റഡാണ് റയലിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് കളി 1-1ന് അവസാനിച്ചപ്പോൾ ഷൂട്ടൗട്ടിൽ 2-1നായിരുന്നു യുനൈറ്റഡിെൻറ ജയം. താരങ്ങൾ പന്ത് പുറത്തേക്കടിക്കാൻ മത്സരിച്ചപ്പോൾ ഇരു ടീമും കൂടി പത്തിൽ ഏഴ് കിക്കും പാഴാക്കി.
ബെയിൽ, ബെൻസേമ, ക്രൂസ്, മാഴ്സലോ തുടങ്ങി വമ്പൻനിരയുമായാണ് പ്രീ സീസൺ ചാമ്പ്യൻഷിപ്പിന് റയൽ കളത്തിലിറങ്ങിയത്. ചാമ്പ്യൻസ് ലീഗ് ജേതാക്കളെ നേരിടാൻ മറുവശത്ത് ഹൊസെ മൗറീന്യോയും തെൻറ പടയാളികളെ മുഴുവൻ രംഗത്തിറക്കിക്കളിപ്പിച്ചു. ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ആൻറണി മാർഷ്യലിെൻറ(45ാം മിനിറ്റ്) മനോഹര മുന്നേറ്റം ഗോളിലെത്തിച്ചതോടെ യുനൈറ്റഡ് മുന്നിലെത്തി.
ഇടതുവിങ്ങിൽ നിന്ന് പന്തുമായി കുതിച്ച മാർഷ്യൽ റയലിെൻറ അഞ്ചു താരങ്ങളെ മനോഹരമായി കബളിപ്പിച്ച് ജീസസ് ലിൻഗാഡിലെത്തിച്ച് ഗോളാക്കി മാറ്റി. ഇൗ ഗോളിന് റയൽ തിരിച്ചടിക്കുന്നത് 69ാം മിനിറ്റിൽ കാസ്മിറോയിലൂടെയാണ്. കിക്കെടുത്ത കസമിറോ വലകുലുക്കി. കളി നിശ്ചിതസമയത്തും അധികസമയത്തും സമനിലയിലായതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങി. അഞ്ചിൽ റയൽ വലയിലെത്തിച്ചത് ഒന്ന് മാത്രം. യുനൈറ്റഡിനായി മിഖിത്ര്യാനും ഡാലി ബ്ലിൻഡും ഗോളാക്കിയതോടെ 2-1ന് ജയം യുനൈറ്റഡിനൊപ്പമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.