മഡ്രിഡ്: മഹാമാരി ഏറ്റവുമേറെ ഭീഷണിയായത് സ്പാനിഷ് ഫുട്ബാളിനാണ്. യുവപരിശീല കെൻറ മരണവാർത്തയോടെ ഞെട്ടിയ സ്പാനിഷ് ഫുട്ബാളിൽ നിന്നും ചൊവ്വാഴ്ച മറ്റൊരു വാർത്തകൂടി. ലാ ലിഗ ക്ലബ് വലൻസിയയുടെ കളിക്കാരും പരിശീലകസംഘവും ഉൾപ്പെടെ മൂന്നിൽ ഒരു ഭാഗം പേർ കോവിഡ്-19 ബാധിതരെന്ന് റിപ്പോർട്ട്. എസിക്വേൽ ഗാരി, എലിയാക്വിം മൻഗാല എന്നിവർ ഉൾപ്പെടെ അഞ്ച് താരങ്ങൾ കോവിഡ് ബാധിതരാണെന്ന് ഞായറാഴ്ച റിപ്പോർട്ട് വന്നിരുന്നു.
കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫും ഉൾപ്പെടെ എല്ലാവരും നിരീക്ഷണത്തിലാണെന്ന് ക്ലബ് പ്രസ്താവനയിൽ അറിയിച്ചു. ഫെബ്രുവരി അവസാനം ഇറ്റലിയിലെ മിലാനിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ടീം കളിച്ചിരുന്നു. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലായിരുന്നു അറ്റ്ലാൻറക്കെതിരായ മത്സരം. സ്പെയിനിൽ മടങ്ങിയെത്തിയതിനു പിന്നാലെ മുൻകരുതൽ സ്വീകരിച്ചെങ്കിലും പരിശോധനയിൽ 35 ശതമാനം ഫലവും പോസിറ്റിവാണെന്ന് ക്ലബ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.