മോസ്കോ: ഇനി നാലു ദിനം മാത്രം. കളിക്കാനെത്തുന്ന 32 രാജ്യങ്ങളെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികളെയും റഷ്യയിലേക്ക് സ്വാഗതം ചെയ്ത് 21ാമത് ലോകകപ്പിെൻറ മുഖ്യസംഘാടകൻകൂടിയായ പ്രസിഡൻറ് വ്ലാദിമിർ പുടിൻ. ‘‘എല്ലാവരും ഞങ്ങളുടെ അതിഥികളാണ്. നിങ്ങളുടെ വീടുപോലെയായിരിക്കും റഷ്യ’’ - ടീമുകളെയും ആരാധകരെയും ഒഫീഷ്യലുകളെയും സ്വാഗതംചെയ്ത് റഷ്യൻ പ്രസിഡൻറിെൻറ സന്ദേശം.
‘‘ലോകമെങ്ങുമായി കാൽപന്തുത്സവത്തിലേക്ക് കാതോർത്തിരിക്കുന്ന ഫുട്ബാൾ പ്രേമികൾക്ക് അവിസ്മരണീയ അനുഭവമാകും റഷ്യ. ഏറെ അഭിമാനത്തോടെയും അംഗീകാരത്തോടെയുമാണ് ഞങ്ങൾ ഇൗ മേളക്ക് വേദിയൊരുക്കുന്നത്. അത് ഉജ്ജ്വലമാവും’’ -പുടിൻ പറഞ്ഞു. 1300 കോടി ഡോളർ െചലവഴിച്ചാണ് റഷ്യ 11 നഗരങ്ങളിലെ 12 വേദികളിലായി കാൽപന്ത് മാമാങ്കത്തിന് ആതിഥ്യമൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.