ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ മിന്നുംതാരം വെയ്ൻ റൂണി എവർട്ടനിലേക്ക് നീങ്ങുമെന്ന് സൂചന. റൂണിയുടെ ഉപദേഷ്ടാവ് പോൾ സ്ട്രിറ്റ്ഫോർഡ്, എവർട്ടൻ ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ പുറത്തുവിട്ടു. ഫ്രീ ട്രാൻസ്ഫറിലായിരിക്കും താരം മുൻ ക്ലബിലേക്ക് തന്നെ തിരിക്കുന്നതെന്നാണ് വിവരം.
എവർട്ടനിലൂടെയാണ് റൂണി ഫുട്ബാൾ ലോകത്തേക്കെത്തുന്നത്. 2002 മുതൽ 2004 വരെ എവർട്ടൻ സീനിയർ ടീമിൽ കളിച്ച താരം 2004 ആഗസ്റ്റിലാണ് മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് നീങ്ങിയത്. കഴിഞ്ഞ സീസണിൽ മൗറീന്യോക്ക് കീഴിൽ 15 മത്സരങ്ങൾക്ക് മാത്രം ബൂട്ടുകെട്ടിയ റൂണി, ക്ലബ് വിടുമെന്ന സൂചന നേരത്തെ നൽകിയിരുന്നു. യുനൈറ്റഡിനായി 13 വർഷത്തോളം ജഴ്സിയണിഞ്ഞ ഇൗ ഇംഗ്ലീഷ് സ്ട്രൈക്കർ 253 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു. അതേസമയം എവർട്ടെൻറ ഗോളടി വീരൻ ലുക്കാക്കുവിനെ യുനൈറ്റഡ് റാഞ്ചാനുള്ള കരുക്കൾ നീക്കിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.