ലോ​ക​ക​പ്പ് യോ​ഗ്യ​ത: സ്പെ​യി​നി​നും ഇ​റ്റ​ലി​ക്കും ജ​യം

മഡ്രിഡ്: 2018 ലോകകപ്പ് യൂറോപ്യൻ യോഗ്യത മത്സരത്തിൽ ഇസ്രായേലിനെ 4-1ന് തോൽപിച്ച് ഗ്രൂപ് ‘ജി’യിൽ സ്പെയിനിെൻറ അപരാജിത കുതിപ്പ്. മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ഡേവിഡ് സിൽവ, സെവിയ്യൻ താരം വിറ്റോളോ, ചെൽസി സ്ട്രൈക്കർ ഡീഗോ കോസ്റ്റ, റയൽ മഡ്രിഡിെൻറ ഇസ്കോ എന്നിവർ ഗോൾ കണ്ടെത്തിയപ്പോൾ ലിയോർ റാഫേലോവ് ആയിരുന്നു ഇസ്രാേയലിെൻറ ആശ്വാസ ഗോൾ നേടിയത്. 13ാം മിനിറ്റിൽ സിൽവയാണ് ഗോൾവേട്ടക്ക് തുടക്കംകുറിച്ചത്. ദേശീയ ജഴ്സിയിൽ താരത്തിെൻറ 29ാം ഗോളാണിത്. പിന്നാലെ ആദ്യ പകുതി തീരുന്നതിനുമുമ്പ് വിറ്റോളോ ലീഡുയർത്തി. രണ്ടാം പകുതിയിൽ സ്പാനിഷ് മാനേജർ ഹോലൻ ലോപറ്റിഗോ കോെക, ഇസ്കോ എന്നിവരെ കളത്തിലിറക്കിയതോടെ കളിക്ക് വീണ്ടും വേഗം കൂടി. 51ാം മിനിറ്റിൽ ഡീഗോ കോസ്റ്റ സ്പെയിനിനായി മൂന്നാം ഗോൾ നേടി. കളിതീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഇസ്കോ ഇസ്രാേയലിനുമേൽ അവസാന ആണിയും അടിച്ചു. ഗ്രൂപ് ‘ജി’യിൽ സ്പെയിനിന് 13ഉം ഇസ്രാേയലിന് ഒമ്പതും പോയൻറാണ്.

1000ാം മത്സരത്തിൽ ബഫണിന് ജയം
39ാം വയസ്സിൽ കരിയറിലെ ആയിരാമത്തെ മത്സരം കളിച്ച ജിയാൻലൂയി ബഫണിന് ജയത്തോടെ ആഘോഷം. യോഗ്യത റൗണ്ടിൽ ബഫണിെൻറ ഇറ്റലി അൽബേനിയക്കെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളിന് ജയിച്ചു. കാണികൾ അലേങ്കാലപ്പെടുത്തിയതോടെ വൈകിത്തുടങ്ങിയ മത്സരത്തിൽ 12ാം മിനിറ്റിൽ ഡാനിയേൽ ഡി റോസി, 80ാം മിനിറ്റിൽ സിറോ ഇമ്മോബിൾ എന്നിവരുടെ ഗോളിലാണ് വിജയം. പെനാൽറ്റിയിലൂടെയായിരുന്നു റോസിയുടെ ഗോൾ. ജയത്തോടെ ഗ്രൂപ് ‘ജി’യിൽ 13 പോയൻറുമായി ഇറ്റലി സ്പെയിനിനൊപ്പമെത്തി. അൽബേനിയക്ക് ആറു പോയൻറാണ്. 
 

വെയ്ൽസിന് സമനില
റയൽ മഡ്രിഡിെൻറ പടക്കുതിര ഗാരത് ബെയ്ലിനെ കത്രികപ്പൂട്ടിടാൻ േകാച്ച് മാർട്ടിൻ ഒനീൽ തന്ത്രങ്ങൾ ഒാതിക്കൊടുത്തത് അയർലൻഡ് താരങ്ങൾ അക്ഷരംപ്രതി അനുസരിച്ചപ്പോൾ വെയ്ൽസിന് ഗോൾരഹിത സമനില. നീൽ ടെയ്ലറിെൻറ ടാക്ലിങ്ങിൽ അയർലൻഡ് താരം സാമുവൽ കോളീമാെൻറ കാൽ പൊട്ടിത്തൂങ്ങിയ ദാരുണ സംഭവം രണ്ടാം പകുതിയിലുണ്ടായി.ഇതോടെ നീൽ ടെയ്ലറിന് ചുവപ്പുകാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നു. ഗ്രൂപ് ‘ഡി’യിൽ അഞ്ചു കളികളിൽ വെയ്ൽസിന് ഏഴും അയർലൻഡിന് 11ഉം പോയൻറായി. മറ്റു മത്സരങ്ങളിൽ െഎസ്ലൻഡ് കൊസോവയെയും ക്രൊയേഷ്യ യുക്രെയ്നെയും തുർക്കി ഫിൻലൻഡിനെയും തോൽപിച്ചു.

 
Tags:    
News Summary - world cup qualifiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.