ന്യൂഡൽഹി: അഫ്ഗാനിസ്താനും ഒമാനുമെതിരെ ഈ മാസം നടക്കാൻ പോകുന്ന ലോകകപ്പ് യോഗ്യ ത റൗണ്ട് മത്സരങ്ങൾക്കുള്ള 26 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ഐകർ സ്റ്റിമാക് പുറത്തുവിട്ട പട്ടികയിൽ അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നീ മലയാളികൾ ഇടംപിടിച്ചു.
യുവ ഗോൾകീപ്പർ ധീരജ് സിങ്ങിന് ദേശീയ ടീമിലേക്ക് ആദ്യ വിളിയെത്തി. പരിക്കേറ്റ ഡിഫൻഡർ സന്ദേശ് ജിങ്കാൻ ടീമിലില്ല.
അഫ്ഗാനിസ്താനെതിരായ ആദ്യപാദ പോരാട്ടം നവംബർ 14ന് തജികിസ്താൻ തലസ്ഥാനനഗരമായ ദുഷാൻബെയിൽ നടക്കും. നവംബർ 19ന് മസ്കത്തിൽ വെച്ചാണ് ഒമാനെതിരായ രണ്ടാംപാദ മത്സരം. മൂന്നു മത്സരങ്ങളിൽനിന്ന് രണ്ടു പോയൻറുമായി ഗ്രൂപ് ഇയിൽ മൂന്നാം സ്ഥാനത്താണ് ബ്ലൂ ടൈഗേഴ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.